മകന്റെ സിനിമ കാണാൻ കൊച്ചു മകൾക്കൊപ്പം മുത്തച്ഛൻ… എന്താണിവിടെ സംഭവിക്കുന്നത് എന്ന് ആരാധകർ… ഹരിശ്രീ അശോകനെയും അർജുനെയും തീയേറ്ററിൽ കണ്ട ഞെട്ടലിൽ ആരാധകരും..

മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരിചിതരാണ് ഹരിശ്രീ അശോകനും കുടുംബവും. മലയാളികൾക്ക് സുപരിചിതനായ നടനാണ് ഹരിശ്രീ അശോകൻ. എന്നെന്നും ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും രമണൻ എന്ന കഥാപാത്രമാണ് ഇന്നും ഹിറ്റായി ജനങ്ങൾക്കിടയിൽ ഉള്ളത്.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ നടനാണ് അർജുൻ അശോകൻ. പറവ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അർജുൻ വളരെ പെട്ടെന്നു തന്നെ നല്ലൊരു നടൻ എന്ന പേര് നേടുകയും ചെയ്തു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അർജുൻ. തന്റെ വീട്ടിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരവും കുടുംബവും ഒന്നിച്ചു അർജുന്റെ പുതിയ ചിത്രമായ സൂപ്പർ ശരണ്യ കാണാനെത്തിയതാണ്.

അച്ഛൻ ഹരിശ്രീ അശോകനും അമ്മയും ഭാര്യ നികിതയും മകൾ അൻവിയും ഒപ്പമുണ്ട്. സിനിമ കാണാൻ തിയേറ്ററിൽ എത്തിയ താര കുടുംബത്തെ ആരാധകർ പൊതിയുന്നത് ആദ്യം തന്നെ കാണാം. പിന്നീട് സൂപ്പർ ശരണ്യയിലെ നായികമാരായ മമിത, അനശ്വര രാജൻ തുടങ്ങിയവർ എത്തുന്നതും മകൾ അൻവിയെ കളിപ്പിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. യാതൊരു താരപരിവേഷം ഇല്ലാതെ വളരെ സിമ്പിൾ ആയി വീഡിയോയിൽ കാണുന്ന അർജുൻ സിനിമയ്ക്കിടയിൽ കഴിക്കാനായി പോപ്‌കോൺ വാങ്ങി വരുന്നതും എല്ലാം വീഡിയോയിലുണ്ട്.

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ഹരിശ്രീ അശോകൻ. വ്യത്യസ്തമായ ഭാവ പകർച്ചയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ മാത്രമല്ല പ്രേക്ഷകരുടെ ചങ്ക് പിടപ്പിക്കാനും തനിക്ക് അറിയാമെന്ന് താരം മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ തെളിയിച്ചു കഴിഞ്ഞു. എന്തായാലും അച്ഛനെയും മകനെയും കാണാൻ തിയേറ്ററിലെത്തിയത് ആയിരങ്ങൾ ആയിരുന്നു