അർജുൻ ഡാഡിക്ക് ഒന്നാം പിറന്നാൾ!! അർജുന് ഒരുപാട് രഹസ്യങ്ങൾ നിറഞ്ഞ ആഡംബര സർപ്രൈസ് ഒരുക്കി സൗഭാഗ്യ!! താരകുടുംബത്തിൽ വീണ്ടും ആഘോഷം… | Arjun Somasekharan Birthday Surprise Malayalam

Arjun Somasekharan Birthday Surprise Malayalam: മിനിസ്ക്രീൻ രംഗത്ത് കൂടെയും ടിക് ടോക് വീഡിയോകളിലൂടെയും മലയാളികൾക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേശും അർജുൻ സോമശേഖറും. വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുവാൻ ഇരു താരങ്ങൾക്കും സാധിക്കുകയുണ്ടായി. അഭിനയിരംഗത്ത് സജീവമായി ഇടപെടുന്ന താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ അമ്മയും മുത്തശ്ശിയും ഭർത്താവും ഒക്കെ അഭിനയരംഗത്ത് സജീവമായി ഇടപെട്ടപ്പോൾ നൃത്തത്തിന്റെ ലോകത്ത് മാത്രം ഒതുങ്ങി നിൽക്കുവാനാണ് സൗഭാഗ്യ പലപ്പോഴും ശ്രമിച്ചത്.

എന്നാൽ ഇപ്പോൾ താരവും മിനിസ്ക്രീൻ രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്.ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ ശിവൻ അളിയൻ എന്ന കഥാപാത്രത്തിലൂടെയാണ് അർജുനെ മലയാളികൾ അടുത്തറിയുന്നത്. താരാ കല്യാണിന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്ന അർജുൻ സൗഭാഗ്യയുമായി സൗഹൃദത്തിൽ ആവുകയും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിവയ്ക്കുകയും ആയിരുന്നു. യൂട്യൂബർ കൂടിയായ സൗഭാഗ്യ തൻറെ വിശേഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ എന്നും മുൻപന്തിയിൽ തന്നെയാണ്.

ഏറ്റവും കൂടുതൽ താരം പങ്കുവെച്ചിട്ടുള്ള വാർത്ത മകൾ സുദർശനയെ ചുറ്റിപ്പറ്റിയുള്ളതാണ്. മകൾക്ക് പേരിട്ട അന്നുമുതൽ ഏറ്റവും ഒടുവിലായി സുദർശനയുടെ ആദ്യ ഓണാഘോഷം വരെയുള്ള കാര്യങ്ങൾ സൗഭാഗ്യ തൻറെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചതാണ്.കഴിഞ്ഞദിവസം പിറന്നാൾ ആഘോഷിച്ച ഭർത്താവ് അർജുന് സൗഭാഗ്യ നൽകിയ സർപ്രൈസ് ഗിഫ്റ്റ്കളെ പറ്റിയുള്ള സൗഭാഗ്യയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇത് ആരുടെ ബർത്ത് ഡേ ആണെന്ന് ഊഹിക്കാമോ എന്ന് ആരാധകരോട് ചോദിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഒപ്പം തന്നെ അച്ഛനായിട്ട് ഒരു വർഷം പിന്നിടുന്നു എന്ന അടിക്കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഈ അടിക്കുറിപ്പിലൂടെ തന്നെ സൗഭാഗ്യ ഉദ്ദേശിച്ചത് അർജുന്റെ പിറന്നാളിനെ പറ്റിയാണെന്ന് ആരാധകർക്ക് മനസ്സിലായിക്കഴിഞ്ഞു. കുഞ്ഞ് സുദർശന ഉണ്ടായപ്പോൾ അവളെ ചേർത്തുനിർത്തി നെറ്റിയിൽ ഉമ്മ കൊടുക്കുന്ന അർജുന്റെ ചിത്രം ഫ്രെയിം ചെയ്തത് ഉൾപ്പെടെ നിരവധി സർപ്രൈസ് സമ്മാനങ്ങൾ ആണ് ഇത്തവണ സൗഭാഗ്യ അർജുൻ വേണ്ടി ഒരുക്കിയത്.