ആരോഗ്യം ഇനി മുട്ടയിലൂടെ, മുട്ട സ്ഥിരമായി കഴിച്ചാൽ ശരീരത്തിൽ വരുന്ന മാറ്റം…!

സ്ഥിരമായി മുട്ട കഴിക്കുന്നവരാണോ നിങ്ങൾ…? എന്നാൽ നിങ്ങൾ അറിയണം, മുട്ട സ്ഥിരമായി കഴിച്ചാൽ ശരീരത്തിൽ വരുന്ന മാറ്റം…! ചുരുക്കം സമീകൃത ആഹാരങ്ങളുടെ കൂട്ടത്തിൽ പെട്ട ഒന്നാണ് മുട്ട. പ്രോട്ടീനും വൈറ്റമിനും ധാതുക്കളും എല്ലാം ഒരുമിച്ച് നിൽക്കുന്ന ഒരു ഭക്ഷണം. ആഴ്ചയിൽ ചുരുങ്ങിയത് മൂന്ന് മുട്ടയെങ്കിലും കഴിക്കണമെന്നു ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. പ്രേത്യേകിച് പ്രാതൽ ഭക്ഷണത്തിൽ മുട്ട ഉള്പെടുത്തുന്നതാണ് കൂടുതൽ നല്ലത്. ഇത് ഊർജം ലഭ്യമാക്കുവാൻ സഹായിക്കും.

പുഴുങ്ങിയ മുട്ടയില്‍ പ്രോട്ടീന്‍ തോത് ഏറെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ശരീരത്തിന് മുട്ടയിലെ പ്രോട്ടീന്‍ നഷ്ടപ്പെടാതെ ലഭിയ്ക്കാന്‍ സാധിയ്ക്കുന്ന വഴിയാണ് ഇതെന്നു വേണം, പറയാന്‍. പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം തടി കുറയ്ക്കാന്‍ സഹായകമാകുമെന്ന് അമേരിക്കന്‍ ജേര്‍ണല്‍ 2008 ല്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. വയറു നിറയുന്നു. വിശപ്പു കുറയുന്നു. ഇത് അമിതാഹാരം ഒഴിവാക്കാന്‍ സഹായിക്കും.

മുട്ട മഞ്ഞയിലെ കൊളസ്‌ട്രോള്‍ പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ പുഴുങ്ങിക്കഴിച്ചാല്‍ ഈ ഭീഷണി ഒരു പരിധി വരെ കുറയുന്നു. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മറ്റേതു രീതിയേക്കാളും മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൊളസ്‌ട്രോള്‍ ഭീഷണി കുറയാന്‍ സഹായിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ദിവസവും മുട്ട മഞ്ഞ കഴിയ്ക്കാതെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമായി നിജപ്പെടുത്താം. എന്നാല്‍ പുഴുങ്ങിയ മുട്ട വെള്ള ദിവസവും കഴിയ്ക്കാം. കാരണം മുട്ടവെള്ള കൊളസ്‌ട്രോള്‍ ഫ്രീ ഭക്ഷണമാണ്. ഇതുപോലെ മറ്റു ഭക്ഷണങ്ങളിലെ കൊളസ്‌ട്രോള്‍ പോലെ അപകടകരവുമല്ല, പുഴുങ്ങിയ മുട്ടയിലെ കൊളസ്‌ട്രോള്‍ തോത്.

പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.ഇവ കൂടുതല്‍ അളവില്‍ ഈ രീതിയില്‍ ലഭ്യമാകുമെന്നു വേണം, പറയാന്‍. ഇതു കൊണ്ടു തന്നെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ഇത് ഏറെ നല്ലതാണ്. വൈറ്റമിന്‍ ഡി അടങ്ങിയതു കൊണ്ടു തന്നെ കാല്‍സ്യം ശരീരത്തിന് പെട്ടെന്നു തന്നെ ആഗിരണം ചെയ്യാന്‍ സാധിയ്ക്കുകയും ചെയ്യും. സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്കു കഴിയും. ആഴ്ചയില്‍ മൂന്നോ നാലോ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതനമാം കുറവാണെന്നു പറയാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.