അച്ഛൻ ഇല്ലാത്ത കുറവ് അറിയിക്കാതെ സഹോദരിയുടെ ഹൽദി ആഘോഷമാക്കി; അഞ്ജനയെ ചേർത്തുപിടിച്ച ആര്യയുടെ ചിത്രങ്ങൾ വൈറലാകുന്നു… | Arya Bhadai Sister Mehendi Malayalam

Arya Bhadai Sister Mehendi Malayalam : മലയാളത്തിലെ മിനി സ്ക്രീൻ പ്രേക്ഷകരുടെ എന്നപോലെ തന്നെ ബിഗ് സ്ക്രീൻ ആസ്വാദകരുടെയും ഹൃദയത്തിൽ ഇടം നേടിയ അഭിനേത്രികളിൽ ഒരാളാണല്ലോ ആര്യ. തന്റെ അഭിനയത്തിലൂടെയും തനതായ ശൈലിയിലുള്ള അവതരണത്തിലൂടെയും നിരവധി ആരാധകരുടെ പ്രിയങ്കരിയായി മാറാൻ ഇവർക്ക് സാധിച്ചിരുന്നു. അവതാരക എന്നതിലുപരി മോഡലിംഗ് മേഖലയിലും തന്റേതായ സ്ഥാനം കണ്ടെത്താനും ഇവർക്ക് സാധിച്ചിരുന്നു.

തുടർന്ന് ഏഷ്യാനെറ്റ് ജനപ്രിയ പ്രോഗ്രാമായിരുന്ന ബഡായി ബംഗ്ലാവ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ആര്യ എന്നത് ആര്യ ബഡായി എന്നാവുകയും ചെയ്യുകയായിരുന്നു. മാത്രമല്ല ബിഗ് ബോസ് അടക്കമുള്ള നിരവധി റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായി കൂടി ഇവരെത്തിയതോടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ആരാധക വൃന്ദം സൃഷ്ടിച്ചെടുക്കാൻ ഇവർക്ക് സാധിച്ചിരുന്നു. തന്റെ വിശേഷങ്ങളും കുടുംബ ജീവിതവും എല്ലാം ആരാധകരുമായി ഇവർ പലപ്പോഴും പങ്കുവെക്കാറുണ്ട്.

Arya Bhadai Sister Mehendi News Malayalam
Arya Bhadai Sister Mehendi News Malayalam

ഇത്തരത്തിൽ കുറച്ചുമുമ്പ് തന്റെ സഹോദരിയായ അഞ്ജനയുടെ വിവാഹ വാർത്ത ഏറെ സന്തോഷത്തോടെ ആര്യ വെളിപ്പെടുത്തിയിരുന്നു. തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം നിർവഹിക്കാൻ സാധിച്ചതിൽ സന്തോഷവും താരം പങ്കുവെക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോഴിതാ ഈയൊരു വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഈയൊരു ചിത്രങ്ങളിൽ തന്റെ സഹോദരിയായ അഞ്ജനയെ ചേർത്തുപിടിച്ചുകൊണ്ട് പുഞ്ചിരിക്കുന്ന ആര്യ ബഡായിയുടെ ചിത്രം തന്നെയാണ് ഏറെ ശ്രദ്ധേയം. ഒരു സഹോദരിയുടെ കടമ നിർവഹിച്ചതിന്റെ സന്തോഷം ആ മുഖത്ത് കാണാനുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മഞ്ഞയിൽ കുളിച്ചുള്ള ഈ ഒരു ഹൽദി ആഘോഷ ചിത്രങ്ങൾ വെഡിങ് എലമെന്റ്സ് ഫോട്ടോഗ്രാഫി ടീമാണ് പങ്കുവെച്ചിട്ടുള്ളത്. ഈയൊരു ഹൽദി ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് ആരാധകർക്കിടയിൽ ഇടംപിടിച്ചതോടെ നിരവധി പേരാണ് നവദമ്പതിമാർക്ക് ആശംസകളുമായും അഭിനന്ദനങ്ങളുമായും എത്തുന്നത്.