ആര്യ വേപ്പില ഇട്ടു തിളപ്പിച്ച വെള്ളം 1 മാസം കുടിച്ചാൽ…!!

കേരളത്തിലെ മിക്ക വീടുകളിലും ഉള്ള ഒരു വൃക്ഷം ആണ് ആര്യവേപ്പ്. ഇല്ലെങ്കിൽ തീർച്ചയായും നട്ടുപിടിപ്പിക്കേണ്ട വൃക്ഷങ്ങളിൽ ഒന്നാണ് ഇത്. ഔഷധമായും ജൈവകീടനാശിനിയായും ഒരേ സമയം ഉപയോഗിക്കാം എന്ന പ്രത്യേകതയും ആര്യവേപ്പിനുണ്ട്… ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ് ഏറെ ഗുണകരം ആണ്.

മുടിയില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പില. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങളെല്ലാം പരിഹരിക്കാന്‍ പലപ്പോഴും ആര്യവേപ്പില സഹായിക്കുന്നു. ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിക്കുകയും, തിളക്കമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും. ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണിത്.

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളിയുണ്ടാക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പിലയുടെ വെള്ളം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അല്‍പം ആര്യവേപ്പിന്റെ ഇലകള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ ആ വെള്ളം ഒരു രാത്രി മുഴുവന്‍ അതു പോലെ തന്നെ വെക്കാം. അടുത്ത ദിവസം രാവിലെ ഈ വെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കും അതോടൊപ്പം തന്നെ താരനെന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല കേശസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ​ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.