പിറന്നാൾ ദിനത്തിൽ ആശ ശരത്തിന് മകൾ നൽകിയ സ്നേഹ സമ്മാനം കണ്ടോ..!? സ്നേഹം നിറഞ്ഞ ആശംസകൾക്ക് നന്ദി പറഞ്ഞ് താരം… | Asha Sharath Birthday News Malayalam

Asha Sharath Birthday News Malayalam : മോളിവുഡ് ഇൻഡസ്ട്രിയിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച താരങ്ങളിൽ ഒരാളാണല്ലോ ആശ ശരത്. നിരവധി സീരിയൽ പരമ്പരകളിൽ തിളങ്ങിക്കൊണ്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതാരം പിന്നീട് മലയാള സിനിമാ ലോകത്ത് സജീവമായി മാറുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. ഫ്രൈഡേ എന്ന മലയാളം ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

അമ്മ വേഷമായാലും ബോൾഡ് വേഷമായാലും അതിന്റെ കൃത്യതയിൽ അഭിനയിച്ചുകൊണ്ട് താരം പലപ്പോഴും സിനിമാ പ്രേമികളെ അമ്പരപ്പിക്കാറുണ്ട്. ദൃശ്യം എന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ ഏറെ പ്രേക്ഷക സ്വീകാര്യത നേടാനും ഇവർക്ക് സാധിച്ചിരുന്നു. മാത്രമല്ല സക്കറിയയുടെ ഗർഭിണികൾ, കിംഗ് ലയർ, ആടുപുലിയാട്ടം, സിബിഐ 5 എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ഏറെ കൈയ്യടികൾ നേടാനും താരത്തിന് സാധിച്ചിരുന്നു.

Asha Sharath Birthday News Malayalam
Asha Sharath Birthday News Malayalam

സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പലപ്പോഴും പങ്കുവെക്കാറുള്ള താരം നേരത്തെ മകൾ കീർത്തന കാനഡ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ സന്തോഷം പങ്കുവെക്കുകയും ഇത് ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം 47 ആം പിറന്നാൾ ആഘോഷിക്കുന്ന ആശ ശരത്തിന് സിനിമാ പ്രേമികൾ ഉൾപ്പെടെ നിരവധി ആരാധകരായിരുന്നു ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ ഒരു സ്നേഹം നിറഞ്ഞ ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദിയുമായി എത്തിയിരിക്കുകയാണ് താരം. ”

ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾക്ക് നന്ദി. നിങ്ങൾ എന്റെ ദിവസം ഏറെ മനോഹരമാക്കി” എന്ന ക്യാപ്ഷനിൽ തന്റെ ഭർത്താവിനൊപ്പവും മകൾക്കൊപ്പവും ഉള്ള പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. പിറന്നാൾ ദിനത്തിൽ മകൾ തനിക്ക് നൽകിയ ഒരു പൂച്ചെണ്ടും അതിനൊപ്പം സ്നേഹം ചാലിച്ചെഴുതിയ ഒരു ചെറിയ കത്തും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമുള്ള ആശ ശരത്തിന്റെ ഈയൊരു പിറന്നാൾ ആഘോഷ ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് ആശംസകളും അഭിനന്ദനങ്ങളുമായി എത്തുന്നത്.