കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയെ മറന്നോ..!? മകളുടെ പുതിയ സന്തോഷ വാർത്തയുമായി നടി ആശ ശരത്ത്… | Asha Sharath Daughter Happy News Malayalam
മലയാള സിനിമാ ലോകത്ത് ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണല്ലോ ആശാ ശരത്. ഒരു അഭിനേത്രി എന്നതിലുപരി നർത്തകി കൂടിയായ താരം “ഫ്രൈഡേ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തുന്നത്. തുടർന്ന് മലയാള സിനിമയിൽ സജീവമായി മാറുകയും, ഏതൊരു കഥാപാത്രവും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ച ഫലിപ്പിക്കുകയും ചെയ്തതോടെ സിനിമാ ലോകത്ത് തന്റേതായ ഒരു കരിയർ കണ്ടെത്തുകയായിരുന്നു ഇവർ.
വീട്ടമ്മയുടെ വേഷമായാലും പോലീസ് ഓഫീസറുടെ വേഷമായാലും അതിന്റെ കൃത്യമായ സ്വഭാവത്തിലും ഭാവത്തിലും അഭിനയിക്കാൻ സാധിക്കും എന്നതാണ് ഇവരെ വ്യത്യസ്തമാക്കുന്നത് എന്നാണ് സിനിമാ നിരൂപകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു അമ്മ എന്ന നിലയിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
മകൾ കീർത്തന കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി ബിരുദം കരസ്ഥമാക്കിയ സന്തോഷ വാർത്തയായിരുന്നു താരം പങ്കുവെച്ചിരുന്നത്. “സമയം എത്ര വേഗത്തിൽ കടന്നുപോയി എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ഇപ്പോൾ നീ കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദധാരിയായി ജീവിതത്തിലെ മറ്റൊരു അധ്യായത്തിന് തുടക്കമിടുന്നു. എന്റെ പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങൾ” എന്നായിരുന്നു മകളുടെ ബിരുദ ദാന ചടങ്ങിലെ ഫോട്ടോക്കൊപ്പം കുട്ടിക്കാല ചിത്രവും പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരുന്നത്.
മാത്രമല്ല ഈയൊരു അഭിമാന മുഹൂർത്തത്തിൽ പങ്കാളിയാകാനായി ബിരുദ ദാന ചടങ്ങിൽ എത്തി തന്റെ മകൾക്കൊപ്പവും ഭർത്താവിനൊപ്പവും നിൽക്കുന്ന ചിത്രവും ആശാ ശരത്ത് പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് മകൾ കീർത്തനക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്.