വേദിയിൽ തിളങ്ങി ആസിഫ് അലിയും കുടുംബവും; ആഹാരം വാരിക്കൊടുത്തും സ്നേഹം പങ്കിട്ടും താരകുടുംബം… | Asif Ali Family News Malayalam
മലയാള സിനിമാ ലോകത്തെ യുവ താരങ്ങൾക്കിടയിൽ എന്നും മുന്നോട്ടു നിൽക്കുന്ന നായകൻമാരിൽ ഒരാളാണല്ലോ ആസിഫ് അലി. ക്ലാസ്സ് ആയാലും മാസ്സ് ആയാലും ഹസ്യമായാലും അതിന്റെ പൂർണ്ണതയിൽ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവാണ് ഉള്ളത് എന്നാണ് പലരും അഭിപ്രായപ്പെടാറുള്ളത്. ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ താരം പിന്നീട് ശ്രദ്ധേയമായ നിരവധി നായക കഥാപാത്രങ്ങളിലൂടെ മോളിവുഡിലെ യുവ നായകന്മാർക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു.
മാത്രമല്ല ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി ആരാധകരുള്ള ഇഷ്ടതാരമായി മാറാനും ആസിഫലിക്ക് സാധിച്ചിരുന്നു. അനുരാഗ കരിക്കിൻ വെള്ളം, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾ സിനിമ പ്രേമികൾ ഒരിക്കലും മറക്കാനിടയില്ലാത്ത ആസിഫ് അലി ചിത്രങ്ങളാണ്. സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും തന്റെ ചിത്രങ്ങളും സിനിമ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല ആസിഫ് അലിയുടെയും ഭാര്യ സമയുടെയും മക്കളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്.
എന്നാൽ ഇപ്പോഴിതാ, ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ക്യാമറാമാൻ ഒപ്പിയെടുത്ത ആസിഫ് അലിയുടെ ചില കുസൃതിത്തരങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നതിനിടെ തന്റെ മക്കളെ രസകരമായി കളിപ്പിക്കുന്നതും അവരോട് കൊച്ചുവർത്തമാനങ്ങൾ പറയുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
മക്കളെ രസിപ്പിക്കാനായി അവരുടെ മുഖത്ത് മസാജ് ചെയ്യുന്നതും കയ്യിലൊളിപ്പിച്ച സാധനം കണ്ടെത്താൻ അവരോട് ആവശ്യപ്പെടുന്നതും, മാത്രമല്ല പരിപാടിക്കു ശേഷം മറ്റു താരങ്ങളൊക്കെ ഉണ്ടായിട്ടും തന്റെ കുടുംബത്തോടൊപ്പം തന്നെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന താരത്തെയും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഈയൊരു വീഡിയോ ചുരുങ്ങിയ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ ആസിഫ് അലിയുടെ പാരന്റിംഗിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.