കൂട്ടുകാരനെ ക്ലാസിലേക്ക് തോളിലേറ്റി സഹപാഠികൾ..!! സൗഹൃദത്തിന് അതിരുകൾ ഇല്ല..!! | Asif Arya Archa
Asif Arya Archa : ജാതി മത ലോക ഭേദമെന്യേ ആളുകളുടെ കണ്ണുനനയിച്ചും ജീവിതത്തിലെ പല ഘട്ടങ്ങളിലും മറന്നുപോയ പല സൗഹൃദങ്ങളെയും ഒന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അംഗപരിമിതനായ കൂട്ടുകാരനെ തോളിലേറ്റി ക്ലാസിലേക്ക് കൊണ്ടു പോകുന്ന സഹപാഠികളുടെ വീഡിയോയായിരുന്നു അത്. സൗഹൃദത്തിന് അതിരുകളില്ല എന്ന് പലരും പറയാറുണ്ടെങ്കിലും അത് സത്യമാകുന്നത്.
നമുക്ക് ചുറ്റുമുള്ള പല കാഴ്ചകളും കാണുമ്പോഴാണ്. അത് സത്യമാണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു പറയാനും കഴിയുന്ന താരത്തിലുള്ള കാഴ്ചയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയത്. കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥി ആലിഫ് മുഹമ്മദിനെ കൂട്ടുകാരികളായ അര്‍ച്ചനയും ആര്യയും ക്ലാസിലേക്ക് കൊണ്ടു പോകുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ജന്മനാ ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ആലിഫിന്റെ കാലുകൾ കൂട്ടുകാരാണ് ഇവർക്കൊപ്പമാണ് എല്ലായിടത്തും പോവുക. വീട്ടില്‍ വീല്‍ചെയര്‍ ഉപയോഗിക്കുമെങ്കിലും പുറത്ത് പോകുമ്പോഴെല്ലാം ഈ സൗഹൃദമാണ് ആലിഫിന്റെ ഓരോ ചുവടിനും കരുത്തു നൽകുന്നത്. ആ കരുത്തിലും കരുതലിനുമൊപ്പം ഡല്‍ഹിയും ആഗ്രയും വരെ ആലിഫ് കണ്ടുകഴിഞ്ഞു. കോളേജിലെ ആര്‍ട്സ് ഫെസ്റ്റിവലിനിടെ ഫോട്ടോഗ്രാഫര്‍ ജഗദ് തുളസീധരനാണ് ഇവരുടെ ചിത്രവും വീഡിയോയും അതിമനോഹരമായി പകർത്തിയത്.
എന്തായാലും ഇതോടെ ഇവരുടെ സൗഹൃദത്തിന്റെ ഭംഗി ലോകം മുഴുവന്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമ മന്‍സിലില്‍ ഷാനവാസിന്റേയും സീനത്തിന്റേയും മൂത്ത മകനാണ് ആലിഫ്. പത്തിലും നാലിലും പഠിക്കുന്ന അനിയത്തിയും അനിയനുമുണ്ട് ആലിഫിന് . പിതാവ് ഷാനവാസ് വർഷങ്ങളായി വിദേശത്താണ്. അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ആലിഫിന് പരീക്ഷാ ചൂടിന് ഇടയിലും സന്തോഷത്തിന്റെ നിമിഷങ്ങളാണ് ഈ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്.