വിഷുക്കണിയിലെ മുന്തിരിക്കള്ളനെ കയ്യോടെ പിടികൂടി താരം..!! ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ… | Aswathi Sreekanth Vishu

Aswathi Sreekanth Vishu : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി അശ്വതി ശ്രീകാന്ത്. നടി എന്നതിലുപരി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു അവതാരക കൂടിയാണ് അശ്വതി. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി പ്രേക്ഷകരുടെ മനം കവരുന്നത്. അവതാരക എന്ന നിലയിൽ വേറിട്ട ശൈലിയാണ് അശ്വതി പിന്തുടരാറുള്ളത്. കോമഡി സൂപ്പർ നൈറ്റ് ഉൾപ്പെടെ ഒട്ടേറെ ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം.

അശ്വതി തന്റെ വിശേഷങ്ങളെല്ലാം സ്വന്തം യൂ ടൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. രണ്ടാമതൊരു മകൾ പിറന്നത് ചക്കപ്പഴം ചെയ്യുന്ന സമയത്തായിരുന്നു. ഗർഭിണിയായ സമയത്ത് സീരിയൽ ഉപേക്ഷിക്കാതെ തന്നെ ചെറിയൊരു ഇടവേളയെടുക്കുകയായിരുന്നു താരം. കമല എന്നാണ് കുഞ്ഞിന് പേരിട്ടത്. മൂത്ത മകൾ പത്മക്ക് കൂട്ടായി കമല എത്തിയതിന്റെയൊക്കെയും വിശേഷങ്ങൾ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു.

‘ഠാ’ യില്ലാത്ത മുട്ടായികൾ എന്ന അശ്വതിയുടെ പുസ്തകം മുന്നേ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ലൈഫ് അൺ എഡിറ്റഡ്’ എന്നാണ് അശ്വതിയുടെ യൂടൂബ് ചാനലിന്റെ പേര് ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കുന്നത് ഇപ്പോൾ ചാനലിലൂടെയാണ്. പത്മയുടെയും കമലയുടെയും വിശേഷങ്ങളാണ് ചാനലിലൂടെ പ്രേക്ഷകർ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത്. കുഞ്ഞേൽദോ എന്ന സിനിമയിലും അശ്വതി തിളങ്ങിയിരുന്നു. ചക്കപ്പഴത്തിലേക്ക് അശ്വതി ഉടൻ തിരിച്ചുവരണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. എന്തായാലും അമ്മയെപ്പോലെ തന്നെ പത്മയും കമലയും മിടുമിടുക്കിമാരാണെന്ന് പറഞ്ഞുവെക്കുകയാണ് പ്രേക്ഷകർ.

ഇപ്പോഴിതാ വിഷു ആഘോഷിക്കുന്നതിന്റെ പുത്തൻ ചിത്രങ്ങളും വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പഴമയെ വിളിച്ചോതുന്നതും പുതുമ നിറഞ്ഞതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് ആശംസയും കമന്റുമായി എത്തിയിരിക്കുന്നത്…