ഞങ്ങളുടെ കുഞ്ഞുമോളല്ലേ!! പ്രാര്‍ത്ഥനയും അനുഗ്രഹവും എന്നും കൂടെയുണ്ട്‌; നിറവയറിൽ അമ്മയാവാൻ ഒരുങ്ങി മലയാളി കുഞ്ഞുതാരം ആതിര മുരളി… | Athira Murali Maternity Photoshoot Viral Entertainment News Malayalam

Athira Murali Maternity Photoshoot Viral Entertainment News Malayalam : മാസ്മരിക സംഗീതം കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന ഒരുപിടി ഗായികമാരിൽ മലയാളികൾക്ക് പ്രിയങ്കരിയായ ഒരു ഗായികയാണ് ആതിര മുരളി. റിയാലിറ്റി ഷോകളിലൂടെയാണ് ആതിര പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. മഞ്ജു സ്റ്റാർ സിംഗറിലൂടെയാണ് ആതിര പ്രേക്ഷകരുടെ മനസ്സ് കവർന്നെടുത്തത്. ടെലിവിഷൻ ഷോകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലും ആതിര സജീവ സാന്നിധ്യമാണ്. കേരള യൂണിവേഴ്സിറ്റി എം എ മ്യൂസിക്കിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആതിരയുടെ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

2022 ലാണ് ആതിര വിവാഹിതയാകുന്നത്. എട്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ആണ് ഗിറ്റാറിസ്റ്റായ ജയേഷിനെ ആതിര വിവാഹം ചെയ്യുന്നത്. ഇരുവരും പ്രണയവിവാഹം കഴിച്ചതാണെങ്കിലും ഇവരുടെ വിവാഹത്തിന് വീട്ടുകാരുടെ പരിപൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. ആതിരയുടെ വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയപ്പോൾ ഞങ്ങളുടെ കുഞ്ഞുമിടുക്കി ഇത്രയധികം വളർന്നോ എന്നായിരുന്നു ആരാധകർ ആകാംക്ഷയോടെ ചോദിച്ചത്.

ആതിരയുടെ വിവാഹത്തിന് മഞ്ചു സ്റ്റാർസിംഗറും സരിഗമപാ താരങ്ങളും ആശംസകളും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അതേ സമയം ഈയടുത്തായി ആതിര പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ താൻ ഗർഭിണിയാണ് എന്ന വാർത്ത ആതിര പ്രേക്ഷകരെ അറിയിച്ചപ്പോൾ അത് ആരാധകരെ വളരെയധികം സന്തോഷിപ്പിച്ചിരുന്നു. ഇപ്പോൾ ആതിരയുടെ പുതിയ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഇപ്പോഴിതാ ആതിര തന്റെ മെറ്റെർണിറ്റി ഷൂട്ടിന്റെ ചിത്രങ്ങളാണ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. പട്ടുസാരിയുടുത്ത് ആഭരണങ്ങൾ അണിഞ്ഞ് മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായി ഭർത്താവ് ജയേഷ്നൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി ”new vibe is coming to our tribe” എന്ന അടികുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. ഓരോ കമന്റുകളിൽ നിന്നും വ്യക്തമാകുന്നത് മഞ്ച് സ്റ്റാർ സിംഗറിലെ ആ കുഞ്ഞ് ആതിര തന്നെയാണ് പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും എന്നാണ്.

Rate this post