ഈ ചെടി കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ…

ആവണക്ക് കേരളത്തിലും തമിഴ്നാട്ടിലും കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ്. ചിറ്റാവണക്ക് എന്ന പേരിലും ഈ ഔഷധസസ്യം അറിയപ്പെടുന്നു. ഇന്ത്യയിലുടനീളം കണ്ടുവരുന്ന ഈ ഔഷധ സസ്യം എണ്ണക്കുരുവിനു വേണ്ടി കൃഷി ചെയ്യപ്പെടുന്നു. എണ്ണക്കുരുവിൽ നിന്നും എണ്ണ വേർതിരിച്ചെടുക്കുന്നു. വേർതിരിച്ചെടുക്കുന്ന ഈ എണ്ണയെ ആവണക്കെണ്ണ എന്ന് വിളിക്കുന്നു.

ഈ എണ്ണക്ക് വളരെയധികം ഔഷധ ഗുണമുണ്ട്. ഇതിന്‍റെ വിത്തിലെ പ്രധാനപ്പെട്ട ക്രിയശീല ഘടകം റിസിൻ ആണ്. ഇത് ശരീരത്തിൽ എത്തിയാൽ ശരീരത്തിലെ പ്രോട്ടീൻ ഉല്പാദനശേഷിയെ തകർക്കുകയും 72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യുന്നു. ആയതിനാൽ ഈ വിത്ത് കഴിക്കുന്നത്‌ നിഷിദ്ധമാണ്. എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ആവണക്കിന്‍റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗം. ആവണക്ക് മൂന്നു വിധമുണ്ട്, അവ വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നിവയാണ്.വെളുത്ത ആവണക്കിന്‍റെ വേര് കഷായം വെച്ച് പാലൊഴിച്ചു കഴിക്കുന്നത്‌ വയറു വീർപ്പിനു ഔഷധമായി ഉപയോഗിക്കാവുന്നതാണ്. നേത്രരോഗങ്ങൾ,തലയിലെ ത്വക്ക് രോഗങ്ങൾ, ആർത്തവസംബന്ധമായ വേദന, വാതസംബന്ധ വേദന എന്നിവയ്ക്കും ഫലപ്രദമായ ഒരു ഔഷധമാണ് .

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.