ദിവസവും പാകം കുറഞ്ഞ നേന്ത്ര പഴംകഴിക്കുന്നവരിൽ സംഭവിക്കുന്ന മാറ്റങ്ങൾ…

“പറുദീസയിലെ ആപ്പിൾ” എന്ന് ഖ്യാതിയുള്ള വാഴപ്പഴമാണ് നേന്ത്രൻ. കുടപ്പൻ ഉള്ളതുകൊണ്ട് കേരളത്തിലെ നേന്ത്രയിനങ്ങളെ പ്രഞ്ച് പ്ലാന്റെൻ വിഭാഗത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പടലകളുടേയും കായകളുടേയും എണ്ണത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലതരം നേന്ത്രവാഴകൾ വിവിധ ഭാഗങ്ങളിൽ കൃഷിചെയ്തുവരുന്നു.

വാഴ സമൂലം ഔഷധമാണ്. ഏത്തപ്പഴത്തിൽ ജീവകങ്ങളും മൂലകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. ആയുർവേദ വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ വാഴച്ചുണ്ടും പിണ്ടിയും പ്രസിദ്ധമാണ്. മുലപ്പാൽ ഇല്ലാത്തവർക്ക് കുട്ടികൾക്ക് നന്നായി പഴുത്ത ഏത്തക്കായ് നെയ്യിൽ വറുത്തുനൽകിയാൽ പ്രതിരോധ ശേഷിക്കും നന്ന്.

പച്ചഏത്തക്കായ് ഉണക്കി പൊടിച്ച് നെയ്യിൽ വറുത്തുനൽകിയാൽ കുട്ടികളുടെ അമിത ക്ഷീണം മാറും. മൂത്രതടസം മാറാൻ ഏത്തപ്പഴത്തിന്റെ തൊലി കഷായമാക്കി സേവിക്കാറുണ്ട്. പച്ചക്കായുടെ കറ കഞ്ഞിയിൽ ചേർത്തുസേവിച്ചൽ വറിളക്കം ശമിക്കും. വാഴകൂമ്പ് അരച്ചു പുരട്ടുന്നത് പൊള്ളലിന് നല്ല പ്രതിവിധിയാണ്. കറയുള്ള പച്ച ഏത്തക്കായ കുടലിൽ അൾസർ ഉള്ളവർക്കുള്ള ഏറ്റവും നല്ല ചികിത്സ ആണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.