അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്!? ബേസിലിന് പണി കൊടുക്കാൻ പുറത്തു നിന്ന് ആരും വേണ്ട!! നിർത്തിയങ്ങ് അപമാനിക്കുവാണല്ലോ വല്ലഭാ… | Basil Joseph Birthday Wish By Wife Malayalam

Basil Joseph Birthday Wish By Wife Malayalam : മലയാള ചലച്ചിത്ര നടൻ, അഭിനേതാവ് എന്നിങ്ങനെ നിരവധി തലങ്ങളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ബേസിൽ ജോസഫ്. വളരെ കുറച്ചു ചിത്രങ്ങളിലൂടെ മാത്രമാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് എങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങളും സംവിധാനം ചെയ്ത ചിത്രങ്ങളും പ്രേക്ഷകർക്ക് മറക്കാനാകില്ല. ഹാസ്യ പ്രാധാന്യമുള്ള ചിത്രങ്ങളാണ് ബേസിൽ അധികവും ചെയ്യാറുള്ളത്. ബേസിൽ സംവിധാനം ചെയ്ത് ലോകതലത്തിൽ ശ്രദ്ധേയമായ ടോവിനോയുടെ ചിത്രമാണ് മിന്നൽ മുരളി.

മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. ബേസിലിന്റെതായി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ തീയേറ്ററിൽ റിലീസിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതുതായി തീയേറ്റർ റിലീസ് ആയ ചിത്രമാണ് കഠിന കഠോരമി അണ്ഡകടാഹം. ഈ ചിത്രം മികച്ച മുന്നേറ്റം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.തിര എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി ബേസിൽ പ്രവർത്തിച്ചിരുന്നു. തുടർന്നാണ് 2015 ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുന്നത്.വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഈ ചിത്രം ബേസിലിന്റെ കരിയറിലെ മികച്ച ഒരു വഴിത്തിരിവാണ്. ഈയടുത്താണ് ബേസിൽ ഒരു അച്ഛനായ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ കഴിഞ്ഞത്.

താരത്തിന്റെ പങ്കാളിയുടെ പേരാണ് എലിസബത്ത്. എലിസബത്ത് തന്റെ നല്ലൊരു സുഹൃത്താണ് എന്ന ബേസിൽ നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്ത് കൺഫ്യൂഷൻ തന്റെ ലൈഫിൽ വന്നാലും ആദ്യം പറയാനുള്ളത് എലിസബത്തിനോട് ആണെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഭാര്യ എലിസബത്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി ബെയ്സിലിന്റെ ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. പിറന്നാളിന് പണി കൊടുക്കുക എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയായിരിക്കുകയാണ് ബേസിലിന്റെ ഈ വീഡിയോയിലൂടെ. ബേസിലിന്റെ ചില കോമാളിത്തരങ്ങൾ നിറഞ്ഞ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ എലിസബത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖത്ത് ഒരു ചിരിയോടെ അല്ലാതെ എലിസബത്ത് പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോകൾ കണ്ടിരിക്കാനാവില്ല. ആദ്യത്തെ വീഡിയോയിൽ പിയാനോ വായിക്കുകയും തെറ്റിപ്പോവുകയും ചെയ്യുന്ന ബെയ്സിലാണെങ്കിൽ രണ്ടാമത്തെ വീഡിയോയിൽ കിടക്കയിൽ കിടന്നു ഞെട്ടുന്ന ബെയ്സിലാണുള്ളത്. മൂന്നാമത്തെ വീഡിയോയിൽ ആകട്ടെ നിന്നുറങ്ങുന്ന ബേസിലും. ഈ വ്യത്യസ്തമായ വീഡിയോകളിലൂടെ എലിസബത്ത് ബേസിലിന് നല്ലൊരു പിറന്നാൾ സമ്മാനം ആണ് നൽകിയിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളുമാണ് ഈ വീഡിയോകൾക്ക് താഴെ രസകരമായ കമന്റുകളുമായി എത്തുന്നത്. Happy Birthday Sakalakala Vallavan എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വീഡിയോകൾ പങ്കുവെച്ചിരിക്കുന്നത്.

Rate this post