രാജേഷ് വീണ്ടും തരംഗമാവുന്നു!! പപ്പക്ക് രാജയോഗവുമായി ഹോപ്പ് വന്നു; പ്രിയപെട്ടവരെ ചേർത്ത് പിടിച്ച് പുരസ്‌കാരം ഏറ്റുവാങ്ങി ബേസിൽ… | Basil Joseph Movie Jaya Jaya Jaya Jaya Hey Movie Success Celebration Viral Malayalam

Basil Joseph Movie Jaya Jaya Jaya Jaya Hey Movie Success Celebration Viral Malayalam : യുവ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. അദ്ദേഹത്തിന്റെ നിരവധി സിനിമകളാണ് അടുത്ത കാലത്തായി ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിട്ടുള്ളത്. വെള്ളിത്തിരയിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ വലിയ ഒരിടം നേടി എടുക്കാൻ ബേസിലിനു സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫ് ആയിരുന്നു. ഈയൊരു ഒറ്റ ചിത്രം കൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു സംവിധായകനായി ബേസിൽ മാറി.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു പുതിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലെ ‘ചേഞ്ച് മേക്കേഴ്‌സ്’ അവാർഡുകളിൽ ‘ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ’ അവാർഡ് നേടിയിരിക്കുകയാണ് താരം. നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനൊപ്പം റിഷഭ് ഷെട്ടിക്കും ജോജു ജോർജിനും മറ്റ് താരങ്ങൾക്കും ഒപ്പമുള്ള ഫോട്ടോ ബേസിൽ പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് ബേസിലിന് ആശംസകളുമായി രംഗത്തെത്തുന്നത്. അതെ സമയം ബേസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ജയ ജയ ജയ ജയ ഹെ വൻ വിജയമാണ് തിയേറ്ററുകളിൽ നേടി കഴിഞ്ഞത്. ഇതിന്റെ സക്സസ് പാർട്ടി നടന്നു വരികയാണ്. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ഒരു കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് യഥാർത്ഥത്തിൽ ഈ സിനിമ. സിനിമയുടെ ഭാഗമായ ഓരോരുത്തരോടും പ്രത്യേക ആശംസകളും നന്ദിയും സിനിമയുടെ അണിയറ പ്രവർത്തകർ രേഖപ്പെടുത്തുന്നുണ്ട്.

ബേസിൽ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ജാനേ മൻ വലിയ വിജയമാണ് നേടിയത്. ഈ ചിത്രത്തിന്റെയും സക്സസ് പ്രോഗ്രാം നടത്തിയിരുന്നു. സിനിമ മേഖലയിൽ തുടർച്ചയി വിജയം നേടുന്ന ബേസിൽ നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ അവാർഡ് നേടിയിരുന്നു.അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്ത താരങ്ങൾ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫും സ്വന്തമാക്കിയത്.

Rate this post