ബീൻസും, മുട്ടയും ഉണ്ടെങ്കിൽ ഒരൊറ്റ തവണ ഇതുപോലെയൊന്നു തയ്യാറാക്കി നോക്കൂ…

ബീൻസും,മുട്ടയും ഉണ്ടെങ്കിൽ ഒരൊറ്റ തവണ ഇതുപോലെയൊന്നു തയ്യാറാക്കി നോക്കൂ. നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് ബീൻസും മുട്ടയും കൊണ്ടുള്ള ഒരു അടിപൊളി തോരൻ ആണ്. ഇത് ഒന്ന് മാത്രം മതി നമ്മുക് വയറു നിറയെ ചോറുണ്ണാൻ. സാദാരണ ബീൻസ് കൊണ്ട് തോരനും ഫ്രൈയും എല്ലാം നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് അതിൽ നിന്നുമെല്ലാം വളരെ വത്യസ്ഥമാണ്.

സൂപ്പർ ഡ്രൈ റോസ്റ്റ് എന്നൊക്കെ പറയാവുന്ന ഈ തോരൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ബീൻസ് ആദ്യം വട്ടത്തിൽ അരിഞ്ഞെടുക്കുക. എന്നിട്ട് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം കറിവേപ്പില കീറി ഇടുക. പിന്നെ പച്ചമുളക് നീളത്തിൽ അരിഞ്ഞത് ചെറുതായി വഴറ്റി എടുക്കുക. ശേഷം കുരുമുളകും സബോളയും, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത ശേഷം നല്ലപോലെ ഇളക്കുക.

അതിലേക്ക് തേങ്ങ ചിരണ്ടിയതും ചേർക്കാവുന്നതാണ്. അതിലേക്ക് മഞ്ഞൾപൊടിയും ചേർക്കുക. ഇനി അതിലേക്ക് വെണ്ടക്കയും ഇട്ടു ഇളക്കാവുന്നതാണ് ഉപ്പും ചേർക്കുക. ഇനിയാണ് നമ്മൾ മുട്ട ചേർക്കേണ്ടത്. ആവശ്യാനുസാരം ഉപ്പും കുരുമുളകും ചേർക്കാവുന്നതാണ്. എനിയ അത്തിലേക്ക് വളരെ കുറഞ്ഞ അളവിൽ ഗരം മസാലയും ചേർക്കുക. ഇത്രെയേ ഒള്ളു, നമ്മുടെ ബീൻസ് മുട്ടത്തോരൻ റെഡി…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.