ബീറ്റ്റൂട്ട് കഴിക്കുന്നവർ ഇതറിയുക

പോഷക ഗുണങ്ങളാൽ സമ്പന്നമായ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യത്തിനും പ്രതിരോധ ശക്തിക്കും ഏറെ ഗുണം നൽകുന്ന ഒന്നാണ്. . പ്രത്യേക രുചിയായതിനാല്‍ എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നുമില്ല. ചിലർക്ക് ഇതിന്റെ മധുരം ഇഷ്ടപ്പെടില്ല. ബീറ്റ്‌റൂട്ടില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ ശരീരത്തില്‍ കൊഴുപ്പടിയാന്‍ അനുവദിക്കുന്നില്ല. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് നിങ്ങളെ ദിവസം മുഴുവനും ഊര്‍ജസ്വലരായിരിക്കാന്‍ സഹായിക്കുന്നു.

ബീറ്റ്റൂട്ടിൽ നാരുകളുടെ അളവ് കൂടുതലാണ്. നിങ്ങളുടെ ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്നതിലും മലബന്ധത്തിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് മലവിസർജ്ജനം ലഘൂകരിക്കുന്നതിലും ഇത് വളരെയധികം ഗുണം ചെയ്യും. പൊട്ടാസ്യത്തിന്റെ കലവറയാണ് ബീറ്റ്‌റൂട്ട്. ഇത് ഞരമ്പുകളുടേയും പേശികളുടേയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ക്ഷീണം, ബലഹീനത, പേശി രോഗങ്ങളും ഇതിലൂടെ ഭേദമാക്കപ്പെടുന്നു.

തലയില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തവാഹ സ്രോതസ്സുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഹൃദയാഘാതത്തിനും രക്തനാഡികളില്‍ ഉണ്ടാകുന്ന ജരിതാവസ്ഥയിലും ശരീരത്തെ രക്ഷപ്പെടുത്താന്‍ ബീറ്റ്റൂട്ട് നല്ലതാണ്. പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു സസ്യമാണ് ബീറ്റ് റൂട്ട്.തണുപ്പുരാജ്യങ്ങളിൽ (യൂറോപ്പ്, റഷ്യ, കാനഡ, അമേരിക്ക) പഞ്ചസാരയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. റഷ്യയാണ് ബീറ്റ്റൂട്ട് ഉത്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്.മുഖ്യമായും ഇതിന്റെ തായ്‌വേരിലാണ് ഭക്ഷണം സംഭരിച്ചിരിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali HealthKairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.