ഓണ സദ്യ സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചിടി…!

ഓണ സദ്യ സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി , beetroot pachadi,kichadi
സദ്യയിൽ കേമൻ തന്നെ ആണ് ബീറ്റ്റൂട്ട് പച്ചിടിയും , പുളിപ്പും മധുരവും ഒക്കെ ആയി നല്ല അടിപൊളി ടേസ്റ്റ് തന്നെ ആണ് .. കൊറോണ പ്രമാണിച്ചു എല്ലാർക്കും വീട്ടിൽ തന്നെയാണ് ഈ പ്രാവിശ്യം ഓണം വിരുന്നു പോവാനോ .. ആരേലും ബന്തുക്കൾ വരാനോ ഇല്ല, എല്ലാരും വീട്ടിൽ തന്നെ ലളിതമായി ഓണം ആഘോഷിക്കാൻ ഉള്ള മുന്നൊരുക്കത്തിൽ ആണ് .. അതുകൊണ്ട് തന്നെ ന്യൂലി മാരേജ് ആയ ആൾക്കാർക്ക് സദ്യ വട്ടത്തെ കുറിച്ചോ കറികളെ കുറിച്ചോ വല്ല്യ അറിവ് വേണം എന്നില്ല .. അതുകൊണ്ട് തന്നെ എല്ലാർക്കും ഇഷ്ടപെടുന്ന രീതിയിൽ എളുപ്പത്തിലും ലളിത മായും ബീറ്റ്റൂട്ട് പച്ചിടി തയാറാകുക്കുന്ന വിധമാണ് വീഡിയോയിൽ കാണിച്ചിരിരിക്കുന്നതു , ബീറ്റ്റൂട്ട് പച്ചിടി ക്കു വേണ്ട ingredients എന്തൊക്കെ ആണന്നു നോക്കാം

  1. ബീറ്റ്റൂട്ട് ചീകി എടുത്തത് 2 cup
  2. വെള്ളം അര കപ്പ്‌
  3. തേങ്ങാ അര കപ്പ്‌
  4. ചെറിയ ജീരകം 1/2 tsp
  5. കടുക് 1/2 tsp
  6. ഇഞ്ചി ചെറിയ ഒരു കഷ്ണം
  7. പച്ചമുളക് 1
  8. തൈര് 1/2 കപ്പ്‌

കടുകു താളിക്കാൻ : കടുക് , എണ്ണ ,വറ്റൽ മുളക്. ബീറ്റ്റൂട്ട് വെള്ളം ഒഴിച്ച് 10 മിനിറ്റ് വരെ വേവിച്ചു എടുക്കണം , മൂന്ന് തൊട്ട് ഏഴു വരെ ഉള്ള സാധങ്ങൾ പേസ്റ്റ് പോലെ അരച്ചെടുക്കണം എന്നിട്ട് വേവിച്ചു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ഇൽ ചേർത്ത് 5 മിനിറ്റ് കുറഞ്ഞ തീയിൽ തിളപ്പിച്ച്‌ തൈര് ചേർത്ത് 1 മിനിറ്റ് ഇളക്കി വാങ്ങി വെക്കണം , കറി റെഡി ആയി ഇനി കടുകു താളിച്ചു ഉപയോഗിക്കാം … വിശദമായി അറിയാൻ വീഡിയോ കണ്ടു നോക്കു ഇഷ്ടമായാൽ ലൈക്‌ ആൻഡ് കമന്റ്‌ ചെയ്തോളു…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.