ഇത്രയും കാലം തെച്ചി വീട്ടിൽ ഉണ്ടായിട്ട് ഈ കാര്യങ്ങൾ അറിയുമായിരുന്നോ..

ചെത്തിപ്പൂ അഥവാ തെച്ചിപ്പൂ ഔഷധ ഗുണങ്ങളുടെ കലവറയാണ്. തെച്ചി, ചെത്തി, അശോകം എന്ന പേരില്‍ അറിയപ്പെടുന്ന ഇത് പൂജകള്‍ക്കും മറ്റും പൊതുവേ ഉപയോഗിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ട്. ചുവന്ന തുടുത്ത നിറത്തിലുള്ള ചെത്തി പൂക്കൾ കാണാൻ തന്നെ അതിമനോഹരമാണ്. കമ്പുകൾ മുറിച്ചു നട്ടാണ് പ്രധാനമായും തൈ ഉത്പാദനം സാധ്യമാക്കുന്നത്.

അലങ്കാരച്ചെടിയായും ഔഷധസസ്യമായും ഇതിനെ ഉപയോഗപ്പെടുത്താം. ചുവപ്പ്, മഞ്ഞ എന്നിങ്ങനെ നിറങ്ങളിലാണ് പ്രധാനമായും ചെത്തി പൂക്കൾ കാണപ്പെടുന്നത്. കാട്ടുചെത്തിക്കാണ് ഔഷധമൂല്യം കൂടുതൽ. ആയുർവേദത്തിൽ പല ത്വക്ക് രോഗങ്ങൾക്കും ഉള്ള പ്രതിവിധിയാണ് ചെത്തി. വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കു നല്ലൊരു ഇതിന്റെ പൂ ചതച്ചിട്ടു വെള്ളം കുടിക്കുന്നത്.

ഇതിൻറെ പൂവ് ഇട്ട് കാച്ചിയ എണ്ണ മുടി കൊഴിച്ചൽ കുറയ്ക്കുവാൻ ഫലപ്രദമാണ്. വ്രണങ്ങൾ മാറുവാൻ ഇതിനെ പൂ ചതച്ച് എണ്ണ കാച്ചി പുരട്ടുന്നത് നല്ലതാണ്. ചെത്തി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കുന്നത് കുട്ടികളിൽ കാണുന്ന കരപ്പൻ എന്ന രോഗത്തിന് പ്രതിവിധിയാണ്. ചെത്തിപ്പൂക്കളുടെ ഔഷധമൂല്യങ്ങൾ കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Healthചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.