അസിഡിറ്റി പെട്ടന്ന് സുഖപ്പെടുത്താം, ഒന്ന് ശ്രദ്ധിച്ചാൽ…

എല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്‌നമായിരിക്കും അസിഡിറ്റി. നമ്മുടെ തിരക്കേറിയ ജീവിതത്തില്‍ നേരത്തിന് എന്തെങ്കിലും കഴിക്കാന്‍ നമുക്ക് കഴിയാറില്ല. ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നമുക്ക് ഒന്നും തന്നെ കഴിക്കാന്‍ സാധിച്ചെന്നും വരില്ല. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്.

സാധാരണയായി നമ്മുടെ ആമാശയത്തില്‍ ദഹനപ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ആഹാര പദാര്‍ത്ഥങ്ങളെ ഉടച്ചുകളയുകയാണ് ഇത് ചെയ്യുന്നത്. ഇത്തരത്തില്‍ ആഹാര പദാര്‍ത്ഥങ്ങളെ ദഹിപ്പിച്ച് കളയാനായി വയറിലുണ്ടാകുന്ന ദ്രവങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാവുന്നത്.

ഏതു സ്ഥലത്തും എതു സമയത്തും അസിഡിറ്റി നിങ്ങള്‍ക്ക് ഒരു പ്രശ്‌നമായേക്കാം. അസിഡിറ്റി ഉണ്ടാവുമ്പോള്‍ നെഞ്ചിനടുത്താണ് അസ്വസ്ഥത അനുഭവപ്പെടുന്നത് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. പലപ്പോഴും നിങ്ങള്‍ ഇതില്‍ വിഷമിക്കുന്നുണ്ടെങ്കില്‍ ഇതാ നിങ്ങളെ സഹായിച്ചേക്കാവന്ന ചില ലളിതമായ പരിഹാരങ്ങള്‍.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.