നല്ലൊരു വേദന സംഹാരിയും ശരീരം ശുദ്ധീകരിക്കാനും കഴിവുള്ള വെറ്റില നല്‍കും ഗുണങ്ങള്‍…

ഇല രൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനം വെറ്റില. അതിപുരാതനകാലം മുതൽക്കു തന്നെ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന ഒരു വിളയാണിത്. ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടിയും കൂടിയാണിത്. വെറ്റിലയുടെ ഇല മുറുക്കാൻ, പാൻ എന്നിവയിൽ ചേർത്ത് ഉപയോഗിക്കുന്നു. വെറ്റിലയിനങ്ങൾ പലതരത്തിൽ ഉണ്ട്. ഈ ചെടിയുടെ ജന്മദേശം മലയായും സിംഗപ്പൂരുമാണെന്ന് പറയപ്പെടുന്നു.

വളരെ പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതലായും വെറ്റിലമുറുക്കുന്നതിനാണ്‌ സാധാരണ ഉപയോഗിക്കുന്നത് എങ്കിലും, ചിലതരം രോഗങ്ങൾക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്.

വെറ്റിലയുടെ ഇലയും വേരുമാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ. വാതം, കഫം എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവ്. വെറ്റിലയുടെ അണുനാശന ശക്തികൊണ്ട് താംബൂല ചർവണം ചെയ്യുമ്പോൾ വായിലുള്ള രോഗാണുക്കൾ നശിക്കുന്നു. വെറ്റിലയുടെ വേര്‌ സ്ത്രീകളിൽ ഗർഭനിരോധനശക്തി ഉണ്ടാക്കാൻ സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.