പഴയ തുണി ചുമ്മാ കത്തിച്ചു കളയല്ലേ.!! ഇരുപതു കിലോ ഇഞ്ചി പറിക്കാം; ഒരൊറ്റ കഷ്ണം തുണി കൊണ്ട് എത്ര പറിച്ചാലും തീരാത്ത ഇഞ്ചി വീട്ടിൽ വളർത്താം.!! | Better Inchi Krishi Tip

Better Inchi Krishi Tip : അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന ഇഞ്ചി ഏതുരീതിയിൽ കൃഷി ചെയ്തെടുത്തതാണെന്ന് നമുക്ക് അറിയാൻ സാധിക്കുകയില്ല. എന്നാൽ സ്ഥലപരിമിതി പ്രശ്നമായിട്ടുള്ളവർക്ക് ഇഞ്ചി എങ്ങിനെ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ വളരെ എളുപ്പമാണ്.

അതിനായി ഒരു പോട്ട് അല്ലെങ്കിൽ വക്കു പൊട്ടിയ ബക്കറ്റ്, പ്ലാസ്റ്റിക് ചാക്ക് എന്നിവയിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ ഇഞ്ചി വളർത്തിയെടുക്കാൻ ആവശ്യമായ പോട്ട് മിക്സ് തയ്യാറാക്കണം. അതിനായി പപ്പായയുടെ ഇല അതല്ലെങ്കിൽ ശീമ കൊന്നയുടെ ഇല എന്നിവ ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം തന്നെ നടാനായി ഉപയോഗിക്കുന്ന മണ്ണിൽ ജൈവരീതികൾ പ്രയോഗിച്ചു തയ്യാറാക്കുന്ന വളങ്ങൾ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ ഇഞ്ചിയുടെ വളർച്ച നല്ല രീതിയിൽ കാണാനായി സാധിക്കും. അടുക്കള വേസ്റ്റിൽ നിന്നും ലഭിക്കുന്ന ഉള്ളി തോൽ, ചക്കയുടെ മടൽ, മീനിന്റെ തല എന്നിവയെല്ലാം ജൈവവളത്തിനായി ഉപയോഗപ്പെടുത്താം. അതുപോലെ ഇഞ്ചി വളർത്തുന്നതിന് മുൻപായി ചെറുതായി മുളപ്പിച്ചെടുക്കേണ്ടതുണ്ട്.
അതിനായി ഒരു നനഞ്ഞ തുണിയിൽ ഇഞ്ചി കുറച്ചുദിവസം പൊതിഞ്ഞു സൂക്ഷിച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ഇഞ്ചിയിൽ നിന്നും മുളകൾ വന്നു തുടങ്ങുന്നതാണ്. ഇഞ്ചി നടുന്നതിനു മുൻപായി പോട്ടെടുത്ത്

അതിന്റെ ഏറ്റവും താഴെ ഭാഗത്ത് ഇലകൾ ഫിൽ ചെയ്തുകൊടുക്കുക. മുകളിൽ പോട്ട് മിക്സ് ഇട്ട് ഫിൽ ചെയ്ത ശേഷം അതിലാണ് മുളപ്പിച്ച ഇഞ്ചി നട്ടു കൊടുക്കേണ്ടത്. വീണ്ടും മുകളിലായി കുറച്ചുകൂടി മണ്ണിട്ട് ഫിൽ ചെയ്തു കൊടുക്കണം. മുകളിൽ അല്പം വെള്ളം കൂടി തളിച്ച ശേഷം പോട്ട് അതേ രീതിയിൽ വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇഞ്ചി മുളച്ച് ചെടിയായി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Inchi Krishi Tips Using Cloth credit : POPPY HAPPY VLOGS