മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരസുന്ദരിയുടെ വ്യത്യസ്തമായ വിഷു വിശേഷങ്ങൾ കാണാം… | Bhavana Vishu

Bhavana Vishu : മലയാള സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച നടിമാരിൽ എണ്ണപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന… കമലിന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ “നമ്മൾ” എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്ത് അരങ്ങേറുന്നത്. മാത്രമല്ല മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങളും വേഷങ്ങളും ഇക്കാലയളവിൽ താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുമുണ്ട്.

തുടർന്ന് ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന താരം കന്നഡയിൽ സജീവമാവുകയും നടനും നിർമ്മാതാവുമായ നവീനിനെ ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹം ചെയ്യുകയും ചെയ്തത് ആരാധകർ വളരെ ആഘോഷത്തോടെയായിരുന്നു കണ്ടിരുന്നത്. എന്നാൽ നവീനുമായുള്ള വിവാഹ ശേഷം ഭാവന മലയാള സിനിമയിൽ നിന്നും തീർത്തും വിട്ടു നിൽക്കുന്ന ഒരു കാഴ്ചയായിരുന്നു പ്രേക്ഷകർ കണ്ടിരുന്നത്. മാത്രമല്ല ഇക്കാലയളവിൽ കന്നഡയിൽ താരം സജീവമാവുകയും ചെയ്യുകയായിരുന്നു.

എന്നാൽ പിന്നീട് മലയാള സിനിമാ ലോകത്തേക്ക് തങ്ങളുടെ പ്രിയ താരം ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു എന്ന വാർത്തയായിരുന്നു ആരാധകർ പിന്നീട് കേട്ടിരുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. മാത്രമല്ല പലപ്പോഴും ഭാവനയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പലപ്പോഴും ഏറെ ആരാധക ശ്രദ്ധ നേടാറുണ്ട്.

എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ ഏവരുടെയും മനസ്സ് നിറക്കുന്ന വിഷു ചിത്രങ്ങളാണ്സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. കസവു വസ്ത്രത്തിൽ എല്ലാവരും വിഷു ആഘോഷിക്കുമ്പോൾ താരം തിളങ്ങിയത് കറുപ്പ് വസ്ത്രത്തിലാണ്. താരത്തിന്റെ തന്നെ ചിത്രമായ സ്വപ്നക്കൂടിലെ “കറുപ്പിനഴക് ഒ ഓ…” എന്ന ഗാനം പോലെ അതീവ സുന്ദരമായിരുന്നു…