എന്താണ് ബിഗ് ബോസ്..? ബിഗ് ബോസ് ഷോയെ കുറിച്ച് അറിയേണ്ടതെല്ലാം… ഇത്തവണത്തെ വിജയി ആരായിരിക്കും..

മത്സരാർത്ഥികൾ എപ്പോഴും മൈക്രോഫോൺ ഉപയോഗിക്കുകയും അതിലൂടെ മാത്രമേ ആശയവിനിമയം നടത്താനും പാടുള്ളൂ എന്നത് ബിഗ്‌ബോസിലെ പ്രധാനപ്പെട്ട നിയമമാണ്. രണ്ടു കിടപ്പുമുറികൾ, അടുക്കള, സംഭരണശാല, കുളിമുറികൾ, നീന്തൽക്കുളം, പൂന്തോട്ടം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വീട്ടിലെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളുണ്ട്. മത്സരാർത്ഥികളും ബിഗ് ബോസ് അധികൃതരും തമ്മിൽ സംസാരിക്കുന്നതിനായി ഒരു കൺഫെഷൻ മുറിയും ഇവിടെയുണ്ട്.

ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്.

എന്നാൽ ബിഗ് ബോസ് മലയാളം 3 കോവിഡിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ലോക്‌ഡോൺ പ്രഖ്യപിച്ചതോടെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്നു ഷോ നിർത്തി വെക്കേണ്ടി വന്നു.. ഷോ അവസാനിപ്പിക്കുമ്പോൾ ആകെ 8 പേര് ആയിരിന്നു ഉണ്ടായിരുന്നത്.. എപ്പോൾ വിജയിയെ പ്രഖ്യാപിക്കുന്നത് നോക്കി ഇരിക്കുകയാണ് ആരാധകർ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.