എടീ പോടീ വിളിയൊക്കെ അങ്ങ് വീട്ടിൽ മതി😨😱ബ്ലെസ്‌ലിക്ക് ഡെയ്‌സിയുടെ വക ശാസന😱അതിരുകൾ ഭേദിച്ച് മത്സരാർത്ഥികൾ!!!

ബിഗ്‌ബോസ് മലയാളം നാലാം സീസൺ തുടങ്ങിയ ദിവസം മുതൽ മുംബൈയിലെ ബി ബി വീട്ടിൽ അടിയോടടിയാണ്. ഒരിടത്ത് ലക്ഷ്മിപ്രിയയും സുചിത്രയും ഏറ്റുമുട്ടുന്നു, മറ്റൊരിടത്ത് ഡോക്ടർ റോബിനും ജാസ്മിനും. അടുക്കളയിലാകട്ടെ ജാസ്മിനും ലക്ഷ്മിയും മുഖത്തോട് മുഖം കണ്ടാൽ തന്നെ പോർവിളി തുടങ്ങുകയായി. ഇതിന്റെയൊക്കെ തുടർച്ചയായി അടുത്തൊരു യുദ്ധത്തിന് കൂടി ബിഗ്ഗ്‌ബോസ് വീട്ടിൽ കളമൊരുങ്ങുകയാണ്. ചാനൽ പുറത്തുവിട്ട പുതിയ

പ്രൊമോ വീഡിയോയിലാണ് ഹൗസ്മേറ്റുകളായ ഡെയ്‌സിയും ബ്ലസ്സ്‌ലിയും ഏറ്റുമുട്ടുന്നത്. ‘പട്ടിയാണെങ്കിൽ കുരച്ചുകൊണ്ടേയിരിക്കുമല്ലോ’ എന്നാണ് ഡേയ്സിയുടെ മുഖത്ത് നോക്കി ബെച്ചീക്ക പറയുന്നത്. ഇരുവരും തമ്മിലുള്ള തർക്കം മുറുകുന്നത് പ്രൊമോയിൽ കാണാം. ചുമ്മാ കേറി ചൊറിയാൻ നിൽക്കേണ്ടെന്നും എടി പോടീ വിളിയൊക്കെ നിന്റെ വീട്ടിൽ പോയി വിളിച്ചാൽ മതിയെന്നുമാണ് ഡെയ്‌സിയുടെ വക ബെച്ചീക്കക്ക് ശാസന. ഇങ്ങനെ പോയാൽ ഇരുവരും തമ്മിലുള്ള

പോര് വൻ കലഹത്തിൽ തന്നെ ചെന്നുനിൽക്കുമെന്നാണ് ബിഗ്ഗ്‌ബോസ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. വന്ന ദിവസം മുതൽ തന്നെ ആളിക്കത്തുന്ന തീയുമായാണ് ഡെയ്‌സിയുടെ പ്രകടനം. മികച്ച ഒരു കളിക്കാരിയാണ് ഡെയ്‌സി എന്ന കാര്യത്തിൽ സംശയമേയില്ല. ഒരാളോട് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ അത്‌ അയാളുടെ മുഖത്ത് നോക്കി പറയാൻ തന്നെ എനിക്കറിയാം. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഡെയ്‌സിയുടെ കടുത്ത വാഗ്വാദം ബിഗ്ഗ്‌ബോസ് വീട്ടിൽ

സൃഷ്ടിക്കുന്നത് വലിയൊരു പ്രതിസന്ധിയാണ്. ഓരോ ദിവസവും ഓരോ പ്രശ്നങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ക്യാപ്റ്റന് പോലും പരിഹരിക്കാനാവാത്ത വിധം ഓരോ കുരുക്കും മുറുകിക്കൊണ്ടിരിക്കുന്നു. സ്വന്തം നിലപാടുകൾ ആയുധമാക്കി കളിക്കുന്ന പതിനേഴ് പേരാണ് ഇത്തവണ വീട്ടിലേക്കെത്തിയത്. നന്മമരം കളിക്കാനോ ഓണവില്ല് കാണിച്ച് മാറി നിൽക്കാനോ ആരും തയ്യാറല്ല. സേഫ് പ്ലേ എന്നൊന്ന് ഇത്തവണ ബിഗ്ഗ്‌ബോസ്സിലില്ല. എന്തായാലും ഡെയ്‌സി-ബെച്ചീക്ക പോര് എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.