ഡെയ്‌സി ടാസ്ക്കിൽ നിന്ന് പിന്മാറുന്നുവോ..!? ബിഗ്ഗ്‌ബോസ് വീട്ടിൽ അപ്രതീക്ഷിത സംഭവങ്ങൾ… | Bigg Boss Today

Bigg Boss Today : ബിഗ്ഗ്‌ബോസ് മലയാളം പ്രേക്ഷകർ ഒന്നാകെ ത്രില്ലിലാണെന്ന് പറയാം. തുടക്കത്തിൽ തന്നെ അതിഗംഭീര ടാസ്ക്കുകളാണ് ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തോടൊപ്പം മത്സരാർത്ഥികൾക്കിടയിൽ പൊട്ടലും ചീറ്റലുമെല്ലാം ഉടലെടുത്തിട്ടുമുണ്ട്. നാലാം സീസണിന്റെ തുടക്കം മുതൽ തന്നെ വീട്ടിൽ കലഹങ്ങൾ ആരംഭിച്ചിരുന്നു. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒന്ന് ബ്ലെസ്ലിയും ഡെയ്‌സിയും തമ്മിലുള്ളതാണ്.

ഇരുവരും തമ്മിൽ നേർക്കുനേർ കണ്ടാൽ കീരിയും പാമ്പുമാണ്. ഇപ്പോഴിതാ പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോയിലും അത്തരമൊരു പൊരിഞ്ഞ വഴക്കാണ് കാണിച്ചിരിക്കുന്നത്. ടാസ്ക്ക് ചെയ്തുകൊണ്ടിരിക്കവേ ഇറങ്ങിപ്പോകാൻ ബ്ലെസ്ലി ആവശ്യപ്പെടുന്നുണ്ട്. ‘ എന്നെക്കൊണ്ട് പറയാൻ സമ്മതിക്കടാ’ എന്ന് ഡെയ്‌സിയും ‘അടങ്ങടീ’ എന്ന് ബ്ലെസ്ലിയും പ്രതികരിക്കുന്നുണ്ട്.

ഇരുവരുടെയും പ്രശ്നത്തിൽ ഇടപെടാൻ ജാസ്മിൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രയോജനം കാണുന്നില്ല. ഒടുവിൽ പൊട്ടിക്കരയുന്ന ഡെയ്‌സിയെയാണ് പ്രൊമോ വീഡിയോയിൽ കാണിക്കുന്നത്. ടാസ്ക്കിൽ നിന്ന് ഡെയ്‌സി ഇറങ്ങിപ്പോകുന്നുവോ എന്നുചോദിച്ചുകൊണ്ടാണ് പ്രൊമോ അവസാനിച്ചിരിക്കുന്നത്. ആര് തന്നെ ഇടപെട്ടാലും പരിഹരിക്കപ്പെടാത്ത വിധം കൂടുതൽ കലൂഷിതമാവുകയാണ് ഡെയ്‌സി-ബ്ലെസ്ലി പ്രശ്നം. പല പ്രാവശ്യം ഇവരുടെ വഴക്കുകൾ അതിക്രമിച്ചു കഴിഞ്ഞു. ആശയങ്ങൾ തമ്മിൽ ഒട്ടും ചേരാത്തതും തീർത്തും വിരുദ്ധമായ കാര്യങ്ങൾ മാത്രം സംസാരിക്കുന്നതും ഇവർക്കിടയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.

ഗെയിമിൽ നിന്നും ഇറങ്ങിപ്പോകുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് പ്രൊമോ കണ്ട ശേഷം പ്രേക്ഷകർ പറയുന്നുണ്ട്. ബിഗ്ഗ്‌ബോസ് നിയമങ്ങൾ അനുസരിച്ച് ടാസ്ക്കിൽ നിന്നും ഇറങ്ങിപ്പോകുന്നത് തെറ്റാണ്. ഡെയ്‌സി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത്‌ എന്തിന്റെ പേരിലാണെങ്കിലും അംഗീകരിക്കാൻ പറ്റില്ല എന്നാണ് ബിഗ്ഗ്‌ബോസ് ആരാധകരുടെ പക്ഷം. വേറിട്ട പതിനേഴ് മുഖങ്ങളാണ് ഇത്തവണ ബിഗ്ഗ്‌ബോസ് വീട്ടിലെത്തിയത്. ആദ്യ ആഴ്ച ഷോയിൽ നിന്നും പുറത്തായത് ജാനകി സുധീർ ആയിരുന്നു. ജാനകിയെ ഔട്ടാക്കിയത് ശരിയായില്ല എന്നതാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.