ഡോക്ടർ റോബിൻ ബ്ലെസ്സലിയുടെ വീട്ടിൽ; എല്ലാം പറഞ്ഞു തീർത്തു..!! ഇവർ ഇനി ഉറ്റ സുഹൃത്തുക്കൾ… | Bigg Boss Bleslee Dr Robin Tie Up

Bigg Boss Bleslee Dr Robin Tie Up : ഒരുമിച്ച് ഡാൻസ് കളിച്ച് തകർക്കുകയാണ് റോബിനും ബ്ലെസ്ലിയും. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡാൻസ് റീൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കുകയാണ്. ബിഗ്ഗ്‌ബോസ് ആരാധകർക്ക് എത്ര കണ്ടിട്ടും മതിവരാത്ത ഒരു ഡാൻസ് റീൽ തന്നെയാണ് ഇത്. ഡോക്ടർ റോബിനും ബ്ലെസ്ളിയുമായുള്ള യുദ്ധം അവസാനിച്ചതോടെയാണ് ഇരുവരും ഒന്നിച്ച് ഡാൻസ് വീഡിയോ ചെയ്തത്.

ബ്ലെസ്ലിയാണ് ആദ്യം ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പിന്നാലെ റോബിൻ ഇത് ഷെയർ ചെയ്തു. ബിഗ്ഗ്‌ബോസ് മലയാളം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ട് മത്സരാർത്ഥികൾ തന്നെയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണനും ബ്ലെസ്ലിയും. എന്നാൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും ഇവരെ പരസ്പരം അകറ്റുകയായിരുന്നു. ഡോക്ടർ റോബിൻ ബ്ലെസ്ലിയുടെ വീട്ടിലെത്തി എല്ലാം തുറന്ന് സംസാരിച്ചതോടെ, വീട്ടുകാരോട് ക്ഷമ പറഞ്ഞതോടെ എല്ലാ പ്രശ്നങ്ങൾക്കും ഇപ്പോൾ തിരശീല വീണു.

അങ്ങനെ ഉറ്റസുഹൃത്തുക്കളെ പോലെ, സഹോദരങ്ങളെ പോലെ റോബിനും ബ്ലെസ്ലിയും ആടിത്തിമിർത്തു. ഈ സന്തോഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നതും. റോബിൻ ബ്ലെസ്ലി ശീതയുദ്ധം അവസാനിക്കുന്നതോടെ ബിഗ്‌ബോസ് ഷോയുടെ പേരിൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്ന വലിയ വിവാദങ്ങൾക്ക് അവസാനമാവുകയാണ്. ബ്ലെസ്ലിയുടെ ബിഗ്‌ബോസ് വീട്ടിലെ ചില ഇടപെടലുകൾ കാണിച്ചുകൊണ്ട് റോബിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്ന വീഡിയോ റോബിൻ തന്നെ ഡിലീറ്റ് ചെയ്തു.

ഇതോടെ ബ്ലെസ്ലിയുടെ വീട്ടുകാർക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകളും അവസാനിച്ചു. ബ്ലെസ്ലിയുടെ വീട്ടിലെത്തിയ റോബിന് ബ്ലെസ്ലിയുടെ ഉമ്മ ചായയും മറ്റും നൽകി സ്വീകരിച്ചു. ഇരുകുടുംബങ്ങളും ഒന്നായി. ഏറ്റവും കൂടുതൽ ഉടക്കിനിന്നിരുന്ന ബ്ലെസ്ലിയുടെ സഹോദരനുമായി വീഡിയോ കോൾ വഴി റോബിൻ സംസാരിച്ചു. വീഡിയോ ഡിലീറ്റ് ചെയ്തതോടെ തന്റെ പ്രശ്നം അവസാനിച്ചു എന്ന് സഹോദരനും അറിയിച്ചിരുന്നു.