പൊക്കമില്ലായ്മയെ പൊക്കമാക്കി മാറ്റിയ നടന്‍ സൂരജ് തേലക്കാട്🔥🔥 മലയാളി മനസ്സുകളിൽ ഉയരങ്ങൾ കീഴടക്കിയ സൂരജ് തേലക്കാട് ബിഗ് ബോസ് വേദിയിൽ😎

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം പതിപ്പിന്റെ 4-ാം സീസണ് തുടക്കമായി. സിനിമ, ടെലിവിഷൻ, മോഡലിംഗ് തുടങ്ങി വ്യത്യസ്ത മേഘലയിൽ നിന്നുള്ള 17 മത്സരാർത്ഥികളാണ് പുതിയ സീസണിൽ പങ്കെടുക്കുന്നത്. മലയാള സിനിമ – ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായ സൂരജ് തേലക്കാട് ബിഗ് ബോസ് മലയാളം സീസൺ 4-ൽ പങ്കെടുക്കുന്ന 17 മത്സരാർത്ഥികളിൽ ഒരാളായി. നാലടി ഉയരമുള്ള ഹാസ്യനടൻ സ്റ്റേജ്

ഷോകളിലൂടെയാണ്‌ മലയാളികൾക്കിടയിൽ ജനപ്രിയനായി മാറിയത്. തുടർന്ന്, സിനിമയിലെത്തിയ നടൻ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. ‘സിനിമാ ചിരി’, ‘കോമഡി ഫെസ്റ്റിവൽ’ തുടങ്ങിയ ഷോകളിൽ ഹാസ്യനടനായാണ് സൂരജ് തന്റെ കരിയർ ആരംഭിച്ചത്. അന്തരിച്ച നടൻ കലാഭവൻ മണിയ്‌ക്കൊപ്പം മഴവിൽ മനോരമയിൽ അവതരിപ്പിച്ച പരിപാടിയിലൂടെയാണ് സൂരജ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്.

ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ നടൻ, ദുൽഖർ സൽമാൻ നായകനായിയെത്തിയ ‘ചാർലി’ എന്ന ചിത്രത്തിലൂടെയാണ് മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന്, ഉദാഹരണം സുജാത, ഒരു അഡാർ ലവ്, അമ്പിളി തുടങ്ങിയ ചിത്രങ്ങളിലും സൂരജ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നിരുന്നാലും, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിൽ അഭിനയിച്ചതോടെയാണ്‌ സൂരജ് സിനിമ ഇൻഡസ്ട്രിയിൽ

കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. ചിത്രത്തിൽ കുഞ്ഞപ്പൻ എന്ന റോബോട്ടിനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് റോബോട്ടായി അഭിനയിച്ചത് താനാണെന്ന് താരം വെളിപ്പെടുത്തിയത് എന്നതാണ് രസകരമായ കാര്യം. 26-കാരനായ സൂരജ്, തേലക്കാട് സ്വദേശികളായ മോഹനൻ – ജ്യോതിലക്ഷ്മി ദമ്പതികളുടെ ഇളയ കുട്ടിയാണ്. സൂരജിന്റെ പിതാവ് മോഹനൻ, ഒരു സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ് ആയി ജോലി ചെയ്യുന്നു. തേലക്കാട് ഗവണ്മെന്റ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച സൂരജ്, പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിൽ നിന്നാണ് ബി.കോം ബിരുദം കരസ്തമാക്കിയിരിക്കുന്നത്.