റോബിനെ ഒന്നുകാണാൻ കൊതിച്ച് രണ്ട് അമ്മമാർ; രണ്ടുപേർക്കും മാസ് സർപ്രൈസ് നൽകി നമ്മുടെ ഡോക്ടർ മച്ചാൻ..!! | Bigg Boss Dr Robin Fan Mothers

Bigg Boss Dr Robin Fan Mothers : റോബിന്റെ ആരാധകരിലേക്ക് ഒന്ന് എത്തിനോക്കിയാൽ ആണെന്നോ പെണ്ണെന്നോ ഇല്ല, കുട്ടികളെന്നോ യുവാക്കളെന്നോ പ്രായമുള്ളവരെന്നോ ഇല്ല…..അങ്ങനെ എല്ലാവിഭാഗം പ്രേക്ഷകരുടെയും മനസ് കീഴടക്കിയ മുതലാണ് നമ്മുടെ ഡോക്ടർ മച്ചാൻ. ഡോക്ടറെ പൊന്നുപോലെ സ്നേഹിച്ച രണ്ട് അമ്മമാരെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. അതിലൊന്ന് നമ്മുടെ ഗായിക അമൃത സുരേഷിന്റെ അമ്മ ലൈല സുരേഷാണ്.

ലൈല പങ്കുവെച്ച ചില ചിത്രങ്ങളും കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. റോബിൻ തന്നെ കാണാൻ വന്നതിനെക്കുറിച്ചാണ് ലൈല കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരിക്കുമ്പോൾ മകനെപ്പോലെ തന്റടുത്തേക്ക് റോബിൻ ഓടിയെത്തിയെന്നാണ് ലൈല പറഞ്ഞിരിക്കുന്നത്. ദൈവം എന്നും റോബിനെ അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ലൈലയുടെ കുറിപ്പ് അവസാനിക്കുന്നത്. ഇതേപോലെ തന്നെ റോബിനെ ഏറെ സ്നേഹിക്കുന്ന ഒരു ഇത്തയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Bigg Boss Dr Robin Fan Mothers
Bigg Boss Dr Robin Fan Mothers

എടപ്പാളിൽ ഉൽഘാടനം ചെയ്യാനെത്തിയപ്പോൾ എയർപ്പോർട്ടിൽ റോബിനെ കാത്തുനിൽക്കുകയായിരുന്നു ഈ ഉമ്മ. സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി റോബിന് ഭക്ഷണം കൊടുക്കണമെന്നതായിരുന്നു ആഗ്രഹം. ആ ഉമ്മയുടെ ക്ഷണം സ്വീകരിക്കാൻ റോബിന് ഒരു മടിയും ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ റോബിൻ എല്ലാവരുമായും വിശേഷങ്ങൾ പങ്കിട്ടു, ഉമ്മ ഉണ്ടാക്കിയ ഭക്ഷണം ആസ്വദിച്ച് കഴിച്ചു. ബിഗ്ഗ്‌ബോസ് വീട്ടിൽ ഒറ്റപ്പെട്ട് നിന്ന റോബിനെ നമ്മൾ പ്രേക്ഷകർ പലതവണ കണ്ടിട്ടുണ്ട്.

എന്നാൽ ഇന്നിതാ റോബിനെ ചേർത്തുനിർത്താൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. ഡോക്ടർ റോബിനെ ഒന്നുകാണാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇന്നും ഡോക്ടർ പങ്കെടുക്കുന്ന ഓരോ പരിപാടിക്കും വൻ ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഒട്ടേറെ ദൂരം താണ്ടിയൊക്കെയാണ് ആരാധകർ റോബിൻ പങ്കെടുക്കുന്ന വേദിയിലേക്ക് എത്തിപ്പെടാറുള്ളത്. പല ഉൽഘാടനപരിപാടികളുടെയും സംഘാടകരും ഇന്ന് തേടുന്നത് ഡോക്ടർ റോബിന്റെ ഒരു ഡേറ്റാണ്.