ഞാൻ ആ ക്ലാസ്സിൽ പോയിട്ടില്ല ലാലേട്ടാ പുത്തൻ ഫോട്ടോസുമായി ബിഗ് ബോസ് താരം നിമിഷ… | Bigg Boss Fame Nimisha Latest Photoshoot Pics Goes Viral News Malayalam

Bigg Boss Fame Nimisha Latest Photoshoot Pics Goes Viral News Malayalam : ബിഗ് ബോസ് സീസൺ ഫോറിലൂടെ മലയാളികൾക്ക് സൂപ്പർ ആയി മാറിയ താരമാണ് നിമിഷ പി എസ്. ഷോയിൽ തുടക്കത്തിൽ പുറത്താകുകയും വീണ്ടും വൈൽഡ് കാർഡ് എൻട്രിയിലൂടെ മടങ്ങിയെത്തിയ മത്സരാർത്ഥിയായത് കൊണ്ട് തന്നെ ആളുകൾ നിമിഷയെ ശ്രദ്ധിച്ചിരുന്നു. മോഡലിങ്ങിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് തന്നെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ നിമിഷ പങ്ക് വെച്ചിട്ടുള്ള തന്റെ പുതിയ ടീഷര്‍ട്ടുമിട്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ബിഗ് ബോസ്സിൽ വെച്ച് ഹിറ്റായി മാറിയ ഡയലോഗ് എഴുതിയ ടീ ഷര്‍ട്ടാണ് നിമിഷ ധരിച്ചിരിക്കുന്നത്. ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത് എന്നത്. ആളുകളെ ബഹുമാനിക്കണമെന്ന് ലക്ഷ്മി പ്രിയ പറഞ്ഞതിനുള്ള മറുപടിയായാണ് നിമിഷ ഈ ഡയലോഗ് പറഞ്ഞത്.

Bigg Boss Fame Nimisha Latest Photoshoot Pics Goes Viral News Malayalam
Bigg Boss Fame Nimisha Latest Photoshoot Pics Goes Viral News Malayalam

ഡയലോഗ് അന്നു മുതൽ തന്നെ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ടീഷർട്ടിൽ ആ ഡയലോഗ് പ്രിന്റ് ചെയ്താണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നത്. പുത്തൻ ലുക്ക് പൊളിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. ഇപ്പോഴിതാ ടി ഷര്‍ട്ടില്‍ ഒരെണ്ണം ലക്ഷ്മി പ്രിയയ്ക്ക് കൊടുക്കണോ എന്നും നിമിഷ ചോദിക്കുന്നുണ്ട്. മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യം ആയ നിമിഷ ഇടയ്ക്കിടയ്ക്ക് ഗ്ലാമറസ് ഫോട്ടോസും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ബിഗ് ബോസിന് ശേഷം നിരവധി ആരാധകരാണ് താരത്തിനുള്ളത്. എന്തും ആരോടും തുറന്നു പറയുന്ന സ്വഭാവമായതു കൊണ്ട് തന്നെയാണ് നിമിഷയെ ആരാധകർ ഏറ്റെടുത്തത്. ബിഗ് ബോസ് എന്താണെന്ന് മനസിലാക്കി കളിച്ച ചുരുക്കം ചില മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. അതുകൊണ്ട് തന്നെ നിമിഷയ്ക്ക് ഒരുപാട് പേരുടെ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. 2021 മിസ് കേരള ഫൈനലിസ്റ്റ് ആയിരുന്നു നിമിഷ.