റോബിന് മുന്നിൽ കരഞ്ഞ ആരാധികയെ ട്രോളി കൊന്ന് ജാസ്മിനും നിമിഷയും; ഇരട്ടത്താപ്പിന് നിമിഷയെ വിമർശിച്ച് സോഷ്യൽ മീഡിയ… | Bigg Boss Jasmine And Nimisha Troll Dr Robin Fan Girl

ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിൽ ഒന്നാം സ്ഥാനം നേടാൻ വന്ന് ഒടുവിൽ എഴുപതാം ദിനം പുറത്തായ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് തിരിച്ചെത്തിയ ദിവസം മുതൽ തന്നെ ഡോക്ടർ റോബിനെ കാണാൻ ആരാധകരുടെ തിക്കും തിരക്കുമാണ്. വിമാനത്താവളത്തിൽ ഡോക്ടർ റോബിനെ കാത്തുനിന്നത് ആരാധകരുടെ നിയന്ത്രിക്കാനാവാത്ത വലിയൊരു നിര തന്നെയാണ്.

അന്നുമുതൽ ഇന്നുവരെയും ഡോക്ടർ റോബിൻ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ജനങ്ങൾ തള്ളിക്കയറ്റം നടത്തുകയാണ്. കഴിഞ്ഞ ദിവസം റോബിൻ പങ്കെടുത്ത പരിപാടിയിൽ ഒരു ആരാധിക വളരെ ആവേശത്തോടെ ഡോക്ടറോടുള്ള ആരാധനയെക്കുറിച്ച് ഉച്ചത്തിൽ വിളിച്ചുപറഞ്ഞിരുന്നു. തന്റെ വീട്ടിലെ എല്ലാവരും ഡോക്ടറുടെ ആരാധകരാണ് എന്നുപറഞ്ഞുകൊണ്ട് അലറിവിളിക്കുകയായിരുന്നു ആ പെൺകുട്ടി. എന്തിന് പരീക്ഷയുടെ ദിവസങ്ങളിൽ പോലും കുത്തിയിരുന്ന് ഡോക്ടർക്ക് വേണ്ടി വോട്ട് ചെയ്ത കാര്യവും ആരാധിക ഷെയർ ചെയ്തിരുന്നു.

Bigg Boss Jasmine And Nimisha Troll Dr Robin Fan Girl
Bigg Boss Jasmine And Nimisha Troll Dr Robin Fan Girl

ഈയൊരു സംഭവത്തെ ഇപ്പോൾ കണക്കിന് ട്രോളിയിരിക്കുകയാണ് ബിഗ്ഗ്‌ബോസ് താരങ്ങളായ ജാസ്മിനും നിമിഷയും. ഇരുവരും ചേർന്ന് ഹാസ്യത്തിന്റെ അകമ്പടിയോടെ ഈ രംഗം വീണ്ടും ആവിഷ്കരിച്ചിരിക്കുകയാണ്. ഡോക്ടർ റോബിനെയും കുട്ടി ആരാധികയേയും ട്രോളിക്കൊണ്ടുള്ള ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ദിൽഷയുമായുള്ള റിലേഷൻ അവസാനിപ്പിക്കേണ്ടി വന്നതോടെ തളർന്നേക്കുമെന്ന് കരുതിയ ഡോക്ടർ റോബിൻ ഏറെ ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുന്നതാണ് ആരാധകർ കണ്ടത്.

ഈ അവസ്ഥയിൽ റോബിനൊപ്പമാണ് നിമിഷ നിന്നത്. തന്റെ പിന്തുണ ഡോക്ടർക്കാണ് എന്നാണ് നിമിഷ പറഞ്ഞത്. അങ്ങനെയൊക്കെ ഡോക്ടറെ പിന്തുണച്ച നിമിഷ ഇപ്പോൾ ജാസ്മിനൊപ്പം നിന്ന് ഡോക്ടറെ ട്രോളിയത് കണ്ട് ദേഷ്യം വന്ന ചില ആരാധകരുമുണ്ട്. എന്തായാലും എങ്ങനെയൊക്കെ ട്രോളിയാലും എന്ത് ക്രൂരമായ വിമർശനങ്ങൾ മുന്നോട്ടുവെച്ചാലും ഞങ്ങളുടെ ഡോക്ടർ തളരില്ല എന്നാണ് ആരാധകർ പറയുന്നത്.