
മൂക്കാമ്മണ്ട ഇടിച്ചു പൊട്ടിക്കാൻ ലൈസൻസ് ഉണ്ട്!! ഇത്തവണ ബിഗ്ബോസ്സിൽ ഇടി തീ പാറും; പറന്നടിക്കാൻ അനിയൻ മിഥുൻ ഉറപ്പിച്ചു… | Bigg Boss Malayalam Season 5 Contestants
Bigg Boss Malayalam Season 5 Contestants : മലയാള ടെലിവിഷൻ റിയാലിറ്റി ഷോ ചരിത്രത്തിലെ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകനായി എത്തിയിരിക്കുന്നത് മോഹൻലാലാണ്. കേരളത്തിൽ ഇപ്പോൾ ഇത് നടക്കുന്നത് അഞ്ചാമത്തെ സീസൺ ആണ്. മലയാളത്തിൽ മാത്രമല്ല ഹിന്ദി കന്നട തെലുങ്ക് തമിഴ് തുടങ്ങി നിരവധി ഭാഷകളിലാണ് ഇപ്പോൾ ബിഗ് ബോസ് നടക്കുന്നത്. ഓരോ ബിഗ് ബോസിന്റെയും സീസണിൽ പങ്കെടുക്കുന്ന താരങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറുന്നു.
മത്സരാർത്ഥികൾക്ക് ഓരോരുത്തർക്കും പ്രത്യേകമായി ഫാൻ ഗ്രൂപ്പുകളും പ്രത്യേകമായി സെലിബ്രിറ്റി പരിവേഷങ്ങളും ലഭിക്കുന്നു എന്നത് ബിഗ് ബോസിന്റെ ഒരു പ്രധാന ആകർഷണമാണ്.എന്നാൽ ഇത്തവണ സീസൺ ഫൈവിൽ ആരൊക്കെയാണ് പങ്കെടുക്കുക എന്നറിയാൻ അഞ്ചുദിവസം കൂടി കാത്തിരിക്കേണ്ടിവരും. എന്നാൽ ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്ന് ചില അഭ്യൂഹങ്ങൾ പ്രേക്ഷകർക്കിടയിൽ പരക്കുന്നുണ്ട്. ആരൊക്കെയാണ് സീസൺ ഫൈവിൽ പങ്കെടുക്കുന്നത് എന്നതിന്റെ ചെറിയ ചില സൂചനകൾ നടൻ മോഹൻലാലും നൽകുന്നു.

ചൊവ്വാഴ്ചയും തിങ്കളാഴ്ചയും പുറത്തുവിട്ട ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ പ്രമോയിലാണ് സീസൺ ഫൈവിൽ പങ്കെടുക്കുന്ന രണ്ടുപേരെ കുറിച്ചുള്ള സൂചനകൾ മോഹൻലാൽ പുറത്തുവിട്ടിരിക്കുന്നത്.ഇനി സീസൺ ഫൈവ് ആരംഭിക്കാൻ വെറും ആറ് ദിവസം മാത്രം എന്ന മോഹൻലാൽ പ്രമോയിൽ പറയുന്നുണ്ട്. സീസൺ ഫൈവിൽ ഒരു സോഷ്യൽ മീഡിയ സൂപ്പർതാരം ഉണ്ടെന്നും അതുപോലെ തന്നെ ഒരു ഇടിവീരൻ ഉണ്ടെന്നും താരം പറയുന്നു. എന്നാൽ ഇത് ആരൊക്കെയാണ് എന്നതിനെക്കുറിച്ചുള്ള തിരച്ചിലിലാണ് പ്രേക്ഷകർ.
ഈ മാർച്ച് 26നാണ് ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് വീണ്ടും തുടക്കം കുറിക്കുന്നത്. രാത്രി 7 മണി മുതൽ ഉദ്ഘാടനത്തിന്റെ സംപ്രേക്ഷണം തുടങ്ങും. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിൽ നൂറു ദിവസം കഴിയണം കൊടുക്കുന്ന ടാസ്കുകൾ എല്ലാം കമ്പ്ലീറ്റ് ചെയ്യണം എന്നതാണ് വിജയത്തിന്റെ മാനദണ്ഡമായി ബിഗ് ബോസ് കണക്കാക്കുന്നത്. ഏതായാലും ഇപ്രാവശ്യത്തെ ബിഗ് ബോസും തീപാറുന്ന പോരാട്ടം ആയിരിക്കും പ്രേക്ഷകർക്ക് മുൻപിൽ നടത്തുക എന്നത് ഉറപ്പ്.