25 വയസിൽ സ്വന്തമായി ഒരു വീട്.!! ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്; തകർച്ചയിൽ നിന്നും ഫിനിക്സ് പക്ഷിയെ പോലെ ഉയത്തെഴുനേറ്റ നോറയുടെ ജീവിതകഥ.!! Bigg Boss Malayalam Season 6 Norah Life Story
Bigg Boss Malayalam Season 6 Norah Life Story : ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏഷ്യാനെറ്റ് ആണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. നിലവിൽ ഇപ്പോൾ ആറാമത്തെ സീസണിലാണ് ബിഗ് ബോസ് എത്തിനിൽക്കുന്നത്. 100 ദിവസം ബിഗ് ബോസ് വീടിനുള്ളിൽ താമസിക്കുകയും ബിഗ് ബോസ് നൽകുന്ന ടാസ്കുകൾ കംപ്ലീറ്റ് ചെയ്യുകയും വേണം.
ഇതിനായി തിരഞ്ഞെടുക്കാനുള്ളത് സമൂഹത്തിൽ ഉന്നതരായിട്ടുള്ള ചില വ്യക്തികളെ ആയിരിക്കും. ഇവരെ ബിഗ് ബോസ് വീട്ടിൽ ക്യാമറകൾ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കും. സോഷ്യൽ മീഡിയ ഒന്നും ഉപയോഗിക്കാൻ പാടുള്ളതല്ല.എല്ലാ നിയമവും പാലിക്കുന്നവരാണ് വിജയിയായി തിരഞ്ഞെടുക്കുന്നത്.ഇതുവരെയുള്ള എല്ലാ സീസണുകളും വളരെ വിജയകരമായിട്ടാണ് മുന്നോട്ടുപോയത്. കഴിഞ്ഞ അഞ്ച് സീസണിലും ഉണ്ടായിരുന്നത് പോലെ ഇത്തവണ സോഷ്യൽ മീഡിയ ഫെയിമുകളും ബിഗ്‌ബോസിൽ ധാരാളമുണ്ട്. അക്കൂട്ടത്തിൽ മറ്റൊരു താരമാണ് നോറ മുസ്‌കാൻ.
സോഷ്യൽ മീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് നോറ. കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാൻ ഡിജിറ്റർ ക്രിയേറ്റർ ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ട്രാവലർ, മോഡലിംഗ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ ആളാണ് നോറ. @NorahmuskaanT എന്നാണ് നോറയുടെ യുട്യൂബ് ചാനലിന്റെ പേര്. ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്. ബിഗ് ബോസിൽ വെച്ച് ഇപ്പോൾ തന്റെ യഥാർത്ഥ ജീവിതകഥ പങ്കുവെച്ചിരിക്കുകയാണ് താരം.
തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ വിവാഹിതയായതും, 22 ആം വയസ്സിൽ ഡൈവേഴ്സ് ആയതും, യൂട്യൂബിൽ സജീവമായതിന്റെ പേരിൽ വീട്ടിൽ നിന്നുണ്ടായ അവഗണനയും, താൻ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീട്ടിൽ അച്ഛൻ കയറാത്തതും എന്ന് തുടങ്ങി തന്റെ എല്ലാ വിഷമങ്ങളും ബിഗ് ബോസ് വീട്ടിൽ താരം തുറന്നു പറഞ്ഞു. അച്ഛൻ വീട്ടിൽ കയറാത്തതിൽ എനിക്ക് വളരെ വിഷമം ഉണ്ട് എന്ന് പറഞ്ഞു നിറ കണ്ണുകളുടെ നിൽക്കുന്ന നോറയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ബിഗ് ബോസ്സ് വീട്ടിലെ മറ്റ് താരങ്ങൾ നോറക്ക് വലിയ സപ്പോർട്ട് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.