പ്രണയം നിരസിച്ചതിന് വ്യാജ കേസിൽ കുരുക്കി!! ജീവിതം പൊരുതി വിജയിച്ച ശക്തയായ വനിത; ഒർജിനൽ ആവാൻ 100 ദിവസം ഉറപ്പിച്ച് അവളും… | Bigg Boss Season 5 Malayalam Contestant Sobha Viswanath Life Story Viral Malayalam

Bigg Boss Season 5 Malayalam Contestant Sobha Viswanath Life Story Viral Malayalam : മലയാളികൾക്ക് എല്ലാം തന്നെ വളരെ ഏറെ പരിചിതമായ ഒരു മുഖമാണ് ശോഭാ വിശ്വനാഥൻ. കഴിഞ്ഞ കുറച്ചധികം നാളുകൾ ആയി സോഷ്യൽ മീഡിയയിൽ അടക്കം തന്റെ ജീവിത പോരാട്ടത്തിൽ കൂടി ശ്രദ്ധേയയായ ശോഭാ വിശ്വനാഥൻ ഇന്ന് ഇപ്പോൾ ഇതാ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.

വളരെ ഏറെ ശ്രദ്ധേയയായ ഫാഷൻ ഡിസൈനറും കൂടാതെ ഒരു സാമൂഹ്യപ്രവർത്തകയുമായ ശോഭാ വിശ്വനാഥൻ “വീവേഴ്‌സ് വില്ലേജ്” എന്നുള്ള കൈത്തറി വസ്ത്ര നിര്‍മ്മാണ സ്ഥാപനത്തിന്റെ സ്ഥാപക കൂടിയാണ്. ജീവിതത്തിൽ വളരെ ഏറെ സങ്കട നിമിഷങ്ങൾ നേരിട്ട് ഇന്നും പോരാട്ടം തുടരുന്ന ശോഭയുടെ സാന്നിധ്യം ബിഗ് ബോസ് അഞ്ചാം സീസണിൽ തന്നെ വലിയ മികവായി മാറി കഴിഞ്ഞു.അതേസമയം കുറച്ചു മാസങ്ങൾ മുൻപ് ഒരു വിവാദ കേസിൽ അകപ്പെട്ട് തെറ്റുകാരി എന്ന് സമൂഹത്തിന്റെ മുൻപിൽ വിമർശനം നേരിട്ട വ്യക്തി കൂടിയാണ് ശോഭ വിശ്വനാഥൻ.

നേരത്തെ തിരുവനന്തപുരം വഴയില സ്വദേശി കൂടിയായ ശോഭ മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നിയമം സഹായത്തോടെ പൊതുസമൂഹത്തിന് മുന്നിൽ തൻ്റെ നിരപരാധിത്വം കൂടി തെളിയിച്ചത്.ഒരുവേള മലയാളികളെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു സംഭവ വികാസങ്ങൾ അന്ന് നടന്നത്. കള്ള കേസിൽ അകപ്പെട്ട ശോഭ പിന്നീട് നടത്തിയത് ഗംഭീര തിരിച്ചു വരവ്.

അതിനാൽ ഇപ്പോൾ ശോഭയുടെ ബിഗ് ബോസ് വീട്ടിലേക്കുള്ള വരവ് ഒരു തരത്തിൽ അംഗീകാരം കൂടിയാണ്. ജീവിതത്തിൽ വളരെ ഏറെ മുന്നേറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അടക്കം വലിയ പ്രചോദനമാണ് ശോഭയുടെ ജീവിതം എന്ന് തീർച്ച.കൈത്തറി മേഖലയിൽ അടക്കം നിലനിൽക്കുന്ന സാമ്പത്തിക അസമത്വങ്ങൾക്ക് എതിരെ പോരാടിയ ധീര വനിത ബിഗ് ബോസ്സ് വീട്ടിലും തന്റെ പോരാട്ടം 100 ദിനവും നയിക്കുമെന്ന് വിശ്വസിക്കാം.കരുത്തുറ്റ ഒരു മത്സരാര്‍ഥി തന്നെയായിരിക്കും ശോഭ വിശ്വനാഥൻ എന്ന് ഉറപ്പിക്കാം.

Rate this post