റോബിൻ പിന്നാലെ ദിൽഷക്ക് മറുപടിയുമായി മലയാളിളുടെ പ്രിയ താരം ബ്ലെസ്ലി; പുത്തൻ ലൂക്കിൽ പുത്തൻ സ്റ്റൈലിൽ താരം… | Blesslee Reply To All
Bigg Boss Blesslee Reply All : ബിഗ്ഗ്ബോസ് മലയാളം പ്രേക്ഷകരുടെ പ്രിയതാരമാണ് ബ്ലെസ്ലി. ഷോയിൽ ഒന്നാം സ്ഥാനം ലഭിക്കുമെന്ന് പലരും പ്രവചിച്ചതും ബ്ലെസ്ലിയുടെ പേരായിരുന്നു. ഷോയിലുണ്ടായിരുന്ന സമയത്ത് ബ്ലെസ്ലി നടത്തിയ പല അഭിപ്രായപ്രകടനങ്ങളും ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ദിൽഷയോടുണ്ടായിരുന്ന സൗഹൃദവും ഏറെ വിവാദചർച്ചകൾക്ക് തിരികൊളുത്തി. ഇപ്പോഴിതാ എല്ലാത്തിനും തന്റെ പ്രതികരണം അറിയിച്ച് ഒരു ലൈവ് വീഡിയോ ചെയ്തിരിക്കുകയാണ് ബ്ലെസ്ലി.
“എന്നെ സപ്പോർട്ട് ചെയ്തതിന്റെ പേരിൽ തലതാഴ്ത്തേണ്ടി വന്നവർക്ക് മുൻപിൽ ക്ഷമ പറയുന്നു… ധൈര്യമായി ഇരിക്കൂ എന്നുപറഞ്ഞ് വന്ന മെസേജുകളും മറ്റും ഏറെ വിലപ്പെട്ടത് തന്നെയാണ്. എനിക്ക് ശരിയെന്ന് തോന്നിയത് അവിടെ പറഞ്ഞു, ചെയ്തു…അത് കണ്ടിട്ട് നിങ്ങൾ നൽകിയ പിന്തുണയാണ് എന്റെ ഊർജം… ഈ യാത്ര ഇനിയും തുടരും… അവിടെയും നിങ്ങൾ കൂടെ ഉണ്ടാവണം” മുടിയും താടിയും വെട്ടുന്നതിനെ പറ്റിയും ബ്ലെസ്ലി തുറന്നുപറഞ്ഞു. ഇപ്പോൾ ഒരു വർക്ക് വന്നിട്ടുണ്ട്. അതിൽ താടിയും മുടിയും ഇതേപോലെ തന്നെ വേണ്ടതാണ്.
അതുകൊണ്ടാണ് ഇപ്പോൾ മുടിയും താടിയും വെട്ടാത്തത്. ബ്ലെസ്ലിയുടെ ലൈവ് വീഡിയോയിൽ അപർണയുമുണ്ടായിരുന്നു. ബിഗ്ബോസ് ഷോയിലായിരിക്കുമ്പോൾ തന്നെ ബ്ലെസ്ലിക്ക് ഏറെ അടുപ്പമുണ്ടായിരുന്നത് അപർണ മൾബറിയുമായിട്ടായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ബ്ലെസ്ളിയോട് മാധ്യമങ്ങൾ ചോദിച്ചത് ആരെയാകും കൂടുതൽ മിസ് ചെയുക എന്നാണ്. ദിൽഷ എന്നാകും ബ്ലെസ്ലി പറയുക എന്നാണ് പലരും കരുതിയത്.
എന്നാൽ അവിടെ തെറ്റി, അപർണയുടെ പേരാണ് ബ്ലെസ്ലി പറഞ്ഞത്. എന്തോ ഒരു വലിയ പ്രോജക്ടിന്റെ ഭാഗമാവുകയാണ് താനെന്ന് ലൈവിൽ ആരാധകരോട് ബ്ലെസ്ലി പറഞ്ഞിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലാണോ ബ്ലെസ്ലി എത്തുന്നതെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. എന്താണെങ്കിലും ബിഗ്സ്ക്രീനിൽ ബ്ലെസ്ലിയെ കാണാൻ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.