ഫോബ്സ് പുറത്തുവിട്ട ഇന്ത്യയിലെ 100 സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഇടംപിടിച്ച ഈ നടൻ ആരെന്ന് മനസ്സിലായോ?… | Bollywood Actor Childhood Photo Goes Viral Malayalam

Bollywood Actor Childhood Photo Goes Viral Malayalam : ഇന്ത്യൻ സിനിമ ലോകത്തെ നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുന്നത് ആരാധകർക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ നിരവധി സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങളാണ് ദിവസവും ഇന്റർനെറ്റ് ലോകത്ത് തരംഗമായി കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്.

ബോളിവുഡ് സിനിമ ലോകത്ത് ഇന്ന് തിളങ്ങിനിൽക്കുന്ന യുവനടന്മാരിൽ ഒരാളുടെ ബാല്യകാല ചിത്രമാണിത്. ഈ ചിത്രത്തിലെ കുട്ടിയുടെ മുഖം കാണുമ്പോൾ നിങ്ങൾക്ക് ഏതെങ്കിലും നടന്മാരുടെ മുഖം ഓർമ്മ വരുന്നുണ്ടോ? അങ്ങനെ ഒരു നടന്റെ മുഖം നിങ്ങളുടെ മനസ്സിലേക്ക് വരുന്നുണ്ടെങ്കിൽ ആ പേര് ഇപ്പോൾ തന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ചിത്രത്തിൽ കാണുന്ന കുട്ടി ആരാണെന്ന് മനസ്സിലാകാത്തവർ വിഷമിക്കേണ്ടതില്ല.

ബോളിവുഡ് സിനിമയിലെ മുൻകാല അഭിനേതാക്കളായ ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകനും, ഇന്ന് ബോളിവുഡ് സിനിമയിൽ ഏറെ ആരാധക പിന്തുണയുള്ള യുവ നായകന്മാരിൽ ഒരാളുമായി നടൻ രൺബീർ കപൂറിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. 2012-ൽ ഫോബ്സ് പുറത്തുവിട്ട ഇന്ത്യയിലെ 100 സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഇടംപിടിച്ച ഒരാളാണ് രൺബീർ കപൂർ.

അസിസ്റ്റന്റ് ഡയറക്ടർ ആയിയാണ് രൺബീർ കപൂർ സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് അച്ഛന്റെയും അമ്മയുടെയും പാതപിന്തുടർന്ന് അഭിനയ ജീവിതം തിരഞ്ഞെടുത്തു. 2007-ൽ പുറത്തിറങ്ങിയ ‘സാവരിയ’ എന്ന ചിത്രത്തിലൂടെയാണ് രൺബീർ കപൂർ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നിരവധി ചിത്രങ്ങൾ ബോളിവുഡ് പ്രേക്ഷകർക്ക് സമ്മാനിച്ച രൺബീർ കപൂറിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഷാംഷേര’ ആണ്. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് രൺബീർ വിവാഹം കഴിച്ചിരിക്കുന്നത്.