ഷുഗർ ഉള്ളവർക്ക് വയർ നിറയെ കഴിക്കാം; ഇനി മുതൽ ചപ്പാത്തിയും മറ്റും ഇങ്ങനെ… | Breakfast Made Of Jackfruit Powder For Diabetic People Malayalam

Breakfast Made Of Jackfruit Powder For Diabetic People Malayalam : മലയാളികൾക്കു ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് ചക്ക .ലോകത്തിലെ ഏറ്റവും വലിയ ഫലം എന്നറിയപ്പെടുന്നതും ചക്ക തെന്നെയാണ്. വലിപ്പത്തിൽ മാത്രമല്ല പോഷകഗുണങ്ങളിലും കേമനാണ് ചക്ക. വിറ്റാമിന് സി യുടെയും വിറ്റാമിന് എ യുടെയും വിറ്റാമിന് ബി യുടെയും കലവറയാണ് ചക്ക.അതിനോടൊപ്പം തന്നെ കാൽസ്യം, മഗ്നീഷ്യം, നിയാസിൻ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ കൊണ്ട് സമ്പന്നമാണ് ചക്ക. നാരുകളും ഏറെ അടങ്ങിയിട്ടുണ്ട് ചക്കയിൽ.ചക്ക കൊണ്ട് ഒരുപാട് വിഭവങ്ങൾ നമ്മൾ മലയാളികൾക്ക് സ്വന്തമാണ്. എന്നാൽ ചെക്കപ്പൊടിക്കൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് എത്ര പേർക്ക് അറിയാം? അങ്ങനെ അറിയാത്തവർക്കായി എങ്ങനെ ചക്കപൊടികൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കാം എന്ന് പരിചയപ്പെടുത്തുകയാണ് ഇവിടെ.

അരിപ്പൊടികൊണ്ടും ഗോതമ്പുപൊടി കൊണ്ടും മാത്രം ചപ്പാത്തിയും മറ്റുപലഹാരങ്ങളും ഉണ്ടാകുന്നവർക്കു ഇനി മുതൽ വ്യത്യസ്തമായും പോഷകസമ്പുഷ്ടമായും ചെക്കപ്പൊടികൊണ്ട് ചപ്പാത്തിയും, പുട്ടും, ദോശയും,പത്തിരിയുമെല്ലാം ഉണ്ടാക്കാം. കൂടാതെ ഷുഗർ പ്രഷർ കൊളെസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്ക് ഇപ്രകാരം കുറയ്ക്കാനാകും. അതിനോടൊപ്പം അമിതവണ്ണം ഉള്ളവർക്ക് വണ്ണം നിയത്രിക്കാനും ഇത് വഴി സാധിക്കും.ചക്കയിൽ അടങ്ങിയിട്ടുള്ള കൂടിയ അളവിലുള്ള ഫൈബറും കുറഞ്ഞ അളവിലുള്ള അന്നജവും പ്രമേഹം, രക്തസമ്മർദം ,കൊഴുപ്പ് തുടങ്ങിയവവ നിയന്ത്രിക്കാൻ സഹായകമാകുന്നു അതിനാൽ ഡയറ്റിങ് ചെയ്യാതെ തന്നെ വയർ നിറയെ ആഹാരം കഴിച്ചുകൊണ്ട് ഈ അസുഖങ്ങൾ എല്ലാം മാറ്റിയെടുക്കാൻ ഇപ്രകാരം ചെയുന്നത് വഴി സാധ്യമാകും.

അതിനായി ആദ്യം തന്നെ പ്ലാവിൽ നിന്ന് നല്ല പച്ചച്ചക്ക നോക്കി പറിച്ചെടുക്കുക..എന്നിട്ട് അതിനുശേഷം പറിച്ചെടുത്ത ചക്ക കഷ്ണങ്ങളാക്കി അതിൽ നിന്ന് ചോളപറിച്ചെടുക്കുക. എന്നിട്ട് ചക്ക നന്നായി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക.എന്നിട്ട് ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക.. എന്നിട്ട് ആ പാത്രത്തിനു മീതെ വേറെ ഒരു അരിപ്പപാത്രം വെക്കുക .എന്നിട്ട് ആ അരിപ്പപാത്രത്തിലേക്ക് അരിഞ്ഞുവെച്ച ചക്കയെല്ലാം ഇട്ടുകൊടുത്തു ഒന്ന് ആവി കേറ്റി എടുക്കുക.ആവി കേറ്റിയ ശേഷം പച്ചവെള്ളത്തിൽ ഇട്ട് ഒന്ന് തണുപ്പിച്ചെടുക്കുക.അതിനു ശേഷം തണുപ്പിച്ചെടുത്ത ചക്ക വെയിലത്തിട്ടു ഉണക്കിയെടുക്കുക. രണ്ടു ദിവസം വരെ
വെയിലത്തിട്ടു ഉണക്കിയെടുത്താലേ നല്ലവണ്ണം ഉണങ്ങി നല്ല ക്രിസ്പിയായി കിട്ടുകയുള്ളു.

ചക്ക ചോളപറിച്ചെടുത്ത ശേഷം ആവി കെറ്റാതെ നേരിട് ഉണക്കിയെടുത്താൽ വേഗം കേടായി പോവുകയും പൂപ്പൽ പിടിക്കുകയും ചെയ്യും. അത് കൊണ്ടാണ് നല്ലപോലെ ഒന്ന് ആവി കേറ്റി പിന്നീട് വെള്ളത്തിൽ തണുപ്പിച്ചെടുത്ത ശേഷം വെയിലത്ത് വച്ചു ഉണക്കിയെടുക്കുന്നത്. അങ്ങനെ ഉണക്കിയെടുത്ത ചക്ക പിന്നീട് മിക്സിയിലിട്ടോ അതോ മില്ലിൽ കൊണ്ടു പോയോ പൊടിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ പൊടി ച്ചെടുത്ത ചെക്കപ്പൊടി മാസങ്ങളോളം കേടുവരാതെ സൂക്ഷിച്ചു വെക്കാവുന്നതാണ്. എന്നിട്ട് ഈ ചക്ക പൊടി ഉപയോഗിച്ചു ചപ്പാത്തിയും,ദോശയും, പുട്ടും, അടയും പത്തിരിയുമെല്ലാം ഉണ്ടാക്കാവുന്നതായാണ്. ഇങ്ങനെയുണ്ടാക്കുന്ന പ്രക്രിയ കണ്ടു മനസ്സിലാക്കാനായി വീഡിയോ മുഴുവനും കാണുക.