എത്ര പഴയ ബക്കറ്റും ഇനി പുത്തൻ പുതിയത് പോലെ ആക്കാം; ഈ ഒരു കിടിലൻ ട്രിക്ക് ചെയ്തുനോക്കൂ.!! | Buket Cleaning Tip

Buket Cleaning Tip : എങ്ങനെ ബക്കറ്റിൽ പിടിച്ച കറയും ചെളിയും കളയാം എന്ന് നോക്കാം. പ്ലാസ്റ്റിക് ബക്കറ്റുകൾ ഉപയോഗിക്കാത്തവരായി ആയി ആരും തന്നെ കാണില്ല. എന്നാൽ ബക്കറ്റ് വളരെ പെട്ടന്ന് ചളി പിടിച്ച അവസ്ഥയിലേക്ക് പോകുന്നത് നമുക്ക് കാണാം. ഇതിന് ഒരു പരിഹാരം എന്താണെന്ന് നോക്കിയാലോ…

ഈ ട്രിക്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് മികച്ച രീതിയിൽ പ്ലാസ്റ്റിക് സാധനങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കും. മറ്റു പല പ്ലാസ്റ്റിക് പാത്രങ്ങളിലും ഇത് ഉപയോഗിച്ച് മികച്ച രീതിയിൽ ക്ലീൻ ചെയ്യാവുന്നതാണ്. ഇതിന് നമ്മുക്ക് ആവശ്യമായിട്ടുള്ള സാധനങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ഒരു പ്ലാസ്റ്റിക് കണ്ടെനർ, വാൾ പെയിന്റ് ബ്രെഷ്, ടോയ്ലറ്റ് ക്ലീനർ റബർ ഗ്ലോവ്സ് കൂടാതെ സ്റ്റീൽ സ്ക്രബ്ബർ എന്നിവയാണ്.

ആദ്യം നമ്മൾക്ക് ആവശ്യമായ ടോയ്ലറ്റ് ക്ലീനർ പ്ലാസ്റ്റിക് പാത്രത്തിലേക്ക് എടുക്കുക. തുടർന്ന് ഈ ക്ലീനർ നന്നായി മിക്സ്‌ ചെയ്ത് എടുക്കുക. എന്നിട്ട് ബക്കറ്റിൽ പെയിന്റ് ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ചു പിടിപ്പിക്കുക തുടർന്ന് പെയിന്റ് ബ്രഷ് ഉപയോഗിച്ച് ബക്കറ്റിന് ചുറ്റും നല്ല രീതിയിൽ സ്ക്രബ് ചെയ്ത് എടുക്കുക. ശേഷം ഇരുവശങ്ങളിലും നന്നായി ഉരച്ചു എടുക്കുക.

അതിനുശേഷം വീണ്ടും ഒന്നുകൂടി സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കി എടുക്കുക. വീണ്ടും ഒന്നുകൂടി ടോയ്ലറ്റ് ക്‌ളീനർ നല്ല രീതിയിൽ നമ്മുടെ ബക്കറ്റിന് മുകളിൽ അപ്ലൈ ചെയ്യുക. തുറന്നു വീണ്ടും സ്ക്റബ്ബർ ഉപയോഗിച്ച് നല്ലരീതിയിൽ സ്ക്റബ്ബ് ചെയ്തെടുക്കാം. തുടർന്ന് വെള്ളം ഉപയോഗിച്ച് നല്ല രീതിയിൽ വാഷ് ചെയ്തെടുക്കുക. ഇപ്പോൾ നല്ല തിളക്കമുള്ള ബക്കറ്റ് നിങ്ങൾക്ക് കാണാൻ സാധിക്കും.