കുറ്റികുരുമുളക് നടുന്നവർ ഇത് അറിഞ്ഞിരിക്കുക…

കുരുമുളകിനെക്കുറിച്ച് മലയാളികളോട് പ്രേതേകിച് പറയേണ്ടതില്ലല്ലോ? കറുത്ത സ്വർണം എന്നറിയപ്പെടുന്ന കുരുമുളക് നമ്മൾ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. കുരുമുളകിൽ ഒരു പ്രധാനപ്പെട്ട വിഭാഗമാണ് കുറ്റികുരുമുളക്. കുറ്റി കുരുമുളക് പെട്ടന്നുതന്നെ കണക്കില്ലാതെ വളരാനും കയ്കാനും ഇങ്ങനെ ചെയ്താൽ മതി…!

ദീർഘമായി മഴലഭിക്കുന്നതും, ശരാശരി ഉയർന്ന താപനിലയും, ഭാഗികമായി തണൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ കുരുമുളക് നന്നായി വളരും. കേരളത്തിലെ ഞാറ്റുവേല കുരുമുളക് കൃഷിക്ക് വളരെ അനുയോജ്യമാണ്. തണ്ടുകൾ മുറിച്ചുനട്ടാണ്‌ കുരുമുളകിന്റെ തൈകൾ ഉണ്ടാക്കുന്നത്. പ്രധാനമായും നടുന്നത് ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ്‌. കുരുമുളക് വള്ളിയുടെ ചുവട്ടിൽ നിന്നും വശങ്ങളിലേക്ക് വളർന്നുപോകുന്ന തണ്ടുകളാണ്‌ നടുന്നതിനായി തിരഞ്ഞെടുക്കുന്നത്.

ഇങ്ങനെയുള്ള തണ്ടുകൾ മുറിച്ച് കീഴ്ഭാഗവും മേൽഭാഗവും മുറിച്ചുനീക്കുന്നു. അതിനുശേഷം രണ്ടോ മൂന്നോ മുട്ടുകളോടെ ചെറിയ കഷണങ്ങളായി മുറിച്ച് മണ്ണ് നിറച്ച പോളിത്തീൻ കവറുകളിൽ ഒരു മുട്ട് മണ്ണിനടിയിൽ നിൽക്കത്തക്കവിധം നടുന്നു. ഇങ്ങനെ നടുന്ന വള്ളികൾക്ക് തണൽ അത്യാവശ്യമാണ്‌. കൂടാതെ നല്ലതുപോലെ നനയും ആവശ്യമാണ്‌. ഇങ്ങനെ നട്ട കമ്പുകൾ വേരുപിടിച്ച് കഴിഞ്ഞാൽ കാലവർഷം തുടങ്ങുമ്പോൾ നടാവുന്നതാണ്‌. തിരുവാതിര ഞാറ്റുവേലയാണ്‌ കുരുമുളക് നടുന്നതിന്‌ ഏറ്റവും യോജിച്ച സമയം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.