കാത്തിരുന്ന അമ്പിളി ചിരി വീണ്ടും; പതിമൂന്ന് വർഷത്തിന് ശേഷം അയ്യരും സംഘവും തീയേറ്ററിലേക്ക്..!! | CBI 5 Latest

CBI 5 Latest : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സി ബി ഐ അഞ്ചാം ഭാഗത്തിൻ്റെ ട്രെയിലർ ഇന്നലെ പുറത്ത് വന്നിരിക്കുന്നു. ട്രെയിലർ യൂ ടൂബിൽ ഇട്ട് നിസാര സമയത്തിനുള്ളിൽ തന്നെ ലക്ഷങ്ങൾ വീഡിയോ കണ്ടിരിക്കുന്നു. ഇരുപത് ലക്ഷം വ്യൂസാണ് ഇപ്പോൾ തന്നെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. മെയ് മാസം ഒന്നാം തീയതിയാണ് സിനിമ, തീയേറ്ററിൽ റിലീസ് ചെയ്യുന്നത്. സി ബി ഐ ഫൈവ്; ദി ബ്രെയിൻ എന്ന പേരിലാണ് ചിത്രം പുറത്ത് ഇറക്കുന്നത്.

കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രചന എസ് എൻ സ്വാമിയാണ്. മമ്മൂട്ടി, മുകേഷ്, സായ് കുമാർ, ആശാ ശരത് എന്നിവർക്കൊപ്പം ജഗതിയും സിനിമയിൽ എത്തുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ജഗതി ചേട്ടൻ്റെ ചിരി കാണുമ്പോൾ തന്നെ സന്തോഷമാണ് എന്നാണ് പ്രേക്ഷക പ്രതികരണം. ട്രെയിലറിൽ ജഗതിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ സിനിമാ ലോകം ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ട്.

സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. ജേക്ക്സ് ബിജോയാണ് ചിത്രത്തിൻ്റെ മ്യൂസിക് ഒരുക്കിയിരിക്കുന്നത്. 1988 ലാണ് സി ബി ഐ സീരിയസിലെ ആദ്യ സിനിമയായ ഒരു സി ബി ഐ ഡയറി കുറിപ്പ് റിലീസ് ചെയ്യുന്നത്. പിന്നീട് 1989 ൽ രണ്ടാമത്തെ ചിത്രവും, 2004 ലും 2005 ലും അടുത്ത രണ്ട് ചിത്രങ്ങളും പുറത്തിറങ്ങി. എല്ലാ ചിത്രങ്ങളും വിജയകരമായിരുന്നു.

സി ബി ഐ ഫൈവ് ഇതിനെയെല്ലാം കടത്തി വെട്ടുന്ന തരത്തിലാവും എന്നാണ് അറിയാൻ കഴിഞ്ഞത്. പതിമൂന്ന് വർഷത്തിന് ശേഷമാണ് ചിത്രത്തിൻ്റെ അഞ്ചാം ഭാഗം പുറത്തു വരുന്നത്. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോർഡും സി ബി ഐ സീരീസിനുണ്ട്. രണ്ട് മണിക്കൂർ നാല്പത്തി മൂന്ന് മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ആശാ ശരത്താണ് ചിത്രത്തിൽ നായിക.