ഒറിജിനലിനെ വെല്ലുന്ന റീ ക്രീയേറ്റിംഗ്  വീണ്ടും വൈറൽ വീഡിയോയുമായി ചൈതന്യ പ്രകാശ്…🔥 ഏറ്റെടുത്ത് ആരാധകരും🔥

മലയാളികൾക്ക് അയൽവീട്ടിലെ കുട്ടിയെപ്പോലെ പരിചയക്കാരി ആണ് ചൈതന്യ പ്രകാശ്. വളരെ പെട്ടെന്നാണ് ചൈതന്യ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ടിക് ടോക്കിലൂടെ അഭിനയ രംഗത്ത് എത്തിയ ചൈതന്യ ഇൻസ്റ്റഗ്രാം റീൽസിലെ വൈറൽ താരമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് ചൈതന്യക്ക് ഉള്ളത്. മനസ്സിൽ ഞാനാണോ എന്ന ആൽബത്തിലൂടെ ചൈതന്യ തന്നെ തന്റെ ആരാധകരുടെ എണ്ണം ഇരട്ടി ആക്കി മാറ്റിയിട്ടുമുണ്ട്.

ടിക് ടോക്കിലൂടെ എത്തിയ താരം സ്റ്റാർ മാജിക്കിലൂടെ മലയാളികൾക്ക് സ്വന്തമാക്കുകയായിരുന്നു. റിൽസ്കളിലുടെ മികച്ച പ്രകടനം കാഴ്ചവെച്ച ചൈതന്യയെ പ്രകീർത്തിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. നിരവധി റീ ക്രീയേറ്റിഗ് വീഡിയോകൾ ആണ് ചൈതന്യ ഇപ്പോൾ ദിവസവും ചെയ്യുന്നത്. അത്തരത്തിൽ ഇപ്പോൾ ട്രെയിനിങ് ആയി മാറിയിരിക്കുന്ന  ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്ന ഗാനത്തിൻ്റെ ഇടയ്ക്ക് വരുന്ന ദർശന നീ മുടി അയച്ചിടുന്നതാണ് നല്ലത് എന്ന് പറയുന്ന ഡയലോഗ് ആണ് ഇപ്പോൾ ചൈതന്യ റീ ക്രീയേറ്റ് ചെയ്തിരിക്കുന്നത്.

വളരെ സിമ്പിൾ ആയി ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറികഴിഞ്ഞു. പുതിയ അറ്റംറ്റിന്  ആശംസകളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്. നിഷ്കളങ്ക ചിരിയും ഒരു സെമി മോഡൺ ലൂക്കും കൊണ്ടുവരാൻ ദർശനക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അതുപോലെ റീ ക്രിയേറ്റ് ചെയ്യാൻ ചൈതന്യക്ക് കഴിഞ്ഞിട്ടുണ്ട്. കെട്ടിവെച്ച മുടിയിൽ നിന്ന് അയച്ചിട്ട് മുടിയിലേക്ക് ചൈതന്യ മാറുമ്പോൾ ഒറിജിനലിനെ വെല്ലുന്ന രൂപ ഭംഗിയാണ് താരത്തിന് ഉള്ളത്.

നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ റീ ക്രിയേറ്റ് ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ചൈതന്യ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ എടുക്കാറുണ്ട്. നിരവധി അഭിപ്രായങ്ങളും താരത്തിൻ്റെ വീഡിയോക്ക് താഴെ വരാറുണ്ട്. ഫ്ലവർസിലെ സ്റ്റാർ മാജിക്‌ പരിപാടിയിലുടെയാണ് ചൈതന്യ ശ്രെദ്ധിക്കപെട്ടു തുടങ്ങീയത്.