ഞൊടിയിടെ ചകിരിച്ചോറ് തയ്യാറാക്കാം…

ജൈവവളത്തിന്റെ ഉറവിടമായ ചകിരി ചോറ് ഉണ്ടാക്കാം… കൃഷിക്ക് വേണ്ട ഏറ്റവും അത്യാവശ്യ ഘടകം… തേങ്ങയുടെ ഉള്ളൻ തോടിൽ നിന്നും ലഭിക്കുന്ന നാരുകൾ ചകിരി എന്നറിയപ്പെടുന്നു. ഇന്നു ലോകത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും കനം കൂടിയതും രോധശേഷികൂടിയതുമായ പ്രകൃതീദത്തമായ നാരുകൾ ചകിരിയാണ്. 35 സെ.മീ. വരെ നീളമുള്ള നാരുകൾ ഉണ്ട്. 10-25 മൈക്രോൺ ഘനമുണ്ടാവും.

45 ദിവസം കൂടുമ്പോൾ മൂപ്പെത്തുന്ന തേങ്ങയുടെ പുറം തോടിൽ ആണ് ചകിരിനാരുകൾ അടങ്ങിയിട്ടുള്ളത്. 1000 തേങ്ങയിൽ നിന്ന് 10 കിലോഗ്രാം കയർ ഉദ്പാദിപ്പിക്കാനാവും. മൂപ്പെത്തിയ ചകിരി നാരിൽ ലിഗ്നിൻ എന്ന പ്രത്യേക പദാർത്ഥമാണ് അടങ്ങിയിരിക്കുന്നത്. സെല്ലുലോസിന്റെ അളവ് ചണം, കോട്ടൺ എന്നിവയേക്കാൾ കുറഞ്ഞ അളവിലേ ചകിരിയിൽ ഉള്ളൂ.

പ്രധാന ഉപയോഗം കയർ ഉണ്ടാക്കാനാണ്. ഇത് ചകിരിച്ചോർ മാറ്റിയ ചകിരിയെ മെടഞ്ഞ് പിരിച്ച് യന്ത്രസഹായത്താലോ കൈകൊണ്ടോ ഉണ്ടാക്കുന്നു. കേരളത്തിലെ ആലപ്പുഴ എറണാകുളം മേഖലകളിൽ ഇതൊരു ചെറുകിട വ്യവസായമായി വികസിച്ചു വന്നിരിക്കുന്നു. കയർ സഹായ സംഘങ്ങൾ മുതൽ കയർഫെഡ് വരെ ഇന്ന് നിലവിലുണ്ട്. മെടയാത്ത കയർ അഥവാ ചകിരിയുടെ ഉപയോഗങ്ങൾ ഇന്ന് വിവിധമേഘകളിൽ വ്യാപിച്ചു വരുന്നു.

കൃഷിക്ക് ചകിരിച്ചോര്‍ മിക്സ്‌ ചെയ്യുന്നതും നല്ലതാണ്. സാദാരണ ചകിരി അല്ല, അത് ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതല്‍ ആണ്. ചെടിക്ക് ദോഷം ചെയ്യും സാദാരണ ചകിരി. പ്രോസെസ്സ് ചെയ്ത ചകിരി പാക്കെറ്റില്‍ വാങ്ങാന്‍ കിട്ടും. അത് വെള്ളത്തില്‍ ഇട്ടു എടുക്കാം. മണ്ണ്, ചാണകപ്പൊടി, ചകിരിചോര്‍ , ഇവ ഒരേ അനുപാതത്തില്‍ എടുക്കാം. ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ് വളം അപ്പോള്‍ അതന്നെ അതില്‍ ആയി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRS Kitchen

Comments are closed.