ചക്ക എളുപ്പത്തിൽ കായ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ | ഗ്രോബാഗിൽ പ്ലാവ് വളർത്താൻ..

ലോകത്തിലെ ഏറ്റവും വലിയ പഴം ആണ് ചക്ക. ശരീരത്തിൻറെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകഘടകങ്ങളും ചക്കയിൽ അടങ്ങിയിരിക്കുന്നു. വീട്ടുമുറ്റത്തു ഒരു പ്ലാവ് ഉണ്ടാകുന്നത് വിഷമില്ലാത്ത ഒരേയൊരു ഫലമെങ്കിലും നമുക്ക് വിശ്വസ്തമായി കഴിക്കാം. ചക്കയിൽനിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്ന അനേകം പേർ നമുക്ക് ചുറ്റിലുമുണ്ട്.

പ്ലാവിന്റെ തണൽ ഏൽക്കാത്ത വീടുകൾ കുറവാണ് കേരളത്തിൽ. എന്നാൽ ഒരിക്കൽ ഒരു പ്ലാവ് തൈ നട്ടു കഴിഞ്ഞാൽ കാര്യമായ പരിപാലനമോ ശാസ്ത്രീയമായ വളമിടലോ നമ്മൾ നടത്താറില്ല. നാട്ടിൻ പുറങ്ങളിലെ വീടുകളിലെ പറമ്പിലും തൊടികളിലും ഒക്കെ ധാരാളം പ്ലാവുകൾ ഉണ്ടായിരുന്നു. അതിൽ ധാരാളം ചക്കയും. ഇന്ന് ചില വീടുകളിൽ ഒക്കെ പ്ലാവ് ഉണ്ടെങ്കിലും ചക്ക ഉണ്ടാകുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.

നല്ല സൂര്യപ്രകാശമുള്ള തടിയിൽ മാത്രമേ ചക്ക ഉണ്ടാവുകയുള്ളൂ. അതിനു നാം ആദ്യം ചെയ്യേണ്ടത് കൊമ്പുകോതൽ ആണ്. ആരോഗ്യം ഇല്ലാത്തതും വളർച്ച മുരടിച്ച തുമായ കൊമ്പുകൾ പ്ലാവിൽ നിർത്തരുത്. നൂതന സാങ്കേതികവിദ്യ അനുസരിച്ച് ഗ്രോബാഗിൽ പ്ലാവ് വളർത്താൻ കഴിയും. എളുപ്പത്തിൽ ചക്ക കായ്ക്കാനുള്ള സൂത്രവും അറിയാം.