പഴച്ചെടികൾ ഇത് പോലെ കായ്ക്കാൻ ഇങ്ങനെ പ്രൂണിങ്ങ് ചെയ്യൂ

സസ്യങ്ങളിലെ നിയന്ത്രണമില്ലാതെ വളരുന്ന ശിഖിരങ്ങളും ഇലകളും പൂക്കളും മുറിച്ച് മാറ്റി അനുയോജ്യമായ രീതിയിലും ആകൃതിയിലും വളരുവാൻ ശീലിപ്പിക്കുന്ന പ്രവർത്തിയെയാണ് “പ്രൂണിങ്ങ്” (Pruning) എന്ന് പറയുന്നത്. കൂടുതലായും പഴ വർഗ്ഗ ചെടികളിലാണ് പ്രൂണിങ്ങ് ചെയ്യുന്നത്. ഗുണ നിലവാരവും ഉൽപ്പാദന ക്ഷമതയും കുട്ടുകയുമാണ് മുഖ്യം. കായിക വളർച്ച നിയന്ത്രിക്കുവാനും പ്രൂണിങ്ങ് അത്യാവിശ്യമാണ്. വിളവെടുപ്പ് കഴിഞ്ഞോ അല്ലെങ്കിൽ അതിന് മുമ്പോ ഇത് ചെയ്യണം. ഫല വർഗ്ഗ ചെടികളിളും പുഷ്പ വിളകളിലും ശരിയായ ഉല്പാദനം
ലഭിക്കുന്നതിന് പ്രൂണിങ്ങ് ആവിശ്യമാണ്.

പ്രൂണിങ്‌ മൂന്ന് തരത്തിലുണ്ട്. ഹാർഡ് പ്രൂണിങ് ,സോഫ്റ്റ് പ്രൂണിംഗ് , തിന്നിംഗ് എന്നിവയാണ് ആ രീതികൾ. ആദ്യത്തെ രീതി അനുസരിച്ച് ചെടിയുടെ അടിഭാഗം മണ്ണിൽനിന്നും കുറച്ചു ഉയരത്തിൽ വച്ച് മുറിച്ചു മാറ്റുന്നു. ഇത് വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ ചെയ്യാവൂ. രണ്ടാമത്തെ രീതി വർഷത്തിൽ ഒന്നിലധികം പ്രാവശ്യം ചെയ്യാവുന്നതാണ്. ഈ രീതിയിൽ ഇലകളും കമ്പുകളും മുറിച്ചുമാറ്റി പുതിയ ഇലകൾ വളരാൻ വഴിയൊരുക്കുന്നു. ഉണങ്ങിയ ചില്ലകളും പൂക്കളുമൊക്കെ ഈ രീതിയിൽ മുറിച്ചു മാറ്റാവുന്നതാണ്. തിങ്ങി വളരുന്ന ചെടികൾ ആണെങ്കിൽ അവയ്ക്കിടയിൽ വായു സഞ്ചാരത്തിനും പ്രകാശം കിട്ടാനുമൊക്കെ ഇത് വളരെയധികം സഹായിക്കുന്നു.മൂന്നാമത്തെ ഒരു രീതിയിൽ എല്ലാ ശിഖരങ്ങളും മരത്തിനോട് ചേർന്ന് വെട്ടിമാറ്റുന്നു . ഇതിനെ തിന്നിങ് എന്നാണ് പറയാറ്.


ചെടികൾക്ക് ശരിയായ ആകൃതി ഉണ്ടാകുന്നതിനും രോഗ ബാധിതമായതും ഉണങ്ങിയതുമായ ശിഖിരങ്ങൾ മാറ്റുന്നതിനും വായു സഞ്ചാരവും സൂര്യ പ്രകാശവും കൃത്യമായി ലഭ്യമാക്കുവാനും ഉൽപ്പാദനമില്ലാത്തതും തടസ്സങ്ങളുണ്ടാകുന്നതുമായ കമ്പുകളെ മാറ്റുന്നതിനും മരങ്ങളുടെ ഉയരം നിയന്ത്രിക്കുന്നതിനും ഗുണമേന്മയേറിയ ഫലങ്ങൾ ഉണ്ടാകുന്നതിനും കൃത്യമായ വിളവ് ലഭ്യമാക്കുന്നതിന് വേണ്ടിയും ചെടിൾക്ക് വ്യക്തമായ ഒരു ഫ്രയിം, കനോപ്പി ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയും സസ്യങ്ങളിൽ പ്രൂണിങ്ങ് ചെയ്ത് വരുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.