ഇങ്ങനെ ഒരു ചെടിയും ഇതുപോലൊരു പൂവും കണ്ടിട്ടുള്ളവരും കാണാത്തവരും അറിഞ്ഞിരിക്കണം ചെകുത്താൻ പൂവ്…

‘ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ഗ്ലോറിയോസാ സുപ്പർബ മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. അതിനുശേഷം ക്രമേണ പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു.

ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിൻറെ വണ്ണമുള്ളതാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇതിൻറെ കിഴങ്ങുകൾ നടണം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു. തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കിത്തോന്നി. ലക്‌നൌവിലെ ‘നാഷണൽ ബൊട്ടാണിക് ഗാർഡനിൽ‘ ഇവയുടെ എഴുപതോളം ഇനങ്ങൾ നട്ടുവളർത്തുന്നുണ്ട്. ഈ സസ്യം മറ്റു സ്ഥലങ്ങളിൽ ഒരു കാട്ടുചെടിയായി വളരുന്നു.

വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഈ സസ്യം പൂവണിഞ്ഞു നിൽക്കുമ്പോൾ അതിമനോഹരമാണ്. മൂലകാണ്ഡത്തിനു‍ കലപ്പയുടെ ആകൃതിയാണ്. പൂമൊട്ടിൽ പച്ച കലർന്ന മഞ്ഞനിറമുള്ള ഇവ വിടരുന്ന അവസരത്തിൽ സ്വർണനിറത്തിലും പിന്നീട് രക്തവർണത്തിലും കാണപ്പെടുന്നു. ഫലം പച്ച കലർന്ന മഞ്ഞനിറത്തിലുള്ള കാപ്‌സ്യൂൾ ആൺ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Tips 4 U

Comments are closed.