ചെമ്പരത്തി പഴയ ചെമ്പരത്തിയല്ല, സർവ്വ ഔഷധിയായ ചെമ്പരത്തിയുടെ ഞെട്ടിക്കും ഗുണങ്ങളറിയാം…!

ചെമ്പരത്തി എന്ന വാക്കില്‍ തുടങ്ങുന്ന നിരവധി സിനിമാഗാനങ്ങളും, സിനിമകളും നമുക്കുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ചെമ്പരത്തി പൂവിന്റെ ജനകീയതയും സൗന്ദര്യവും തന്നെയാണ്. മലേഷ്യ, ഫിലിപ്പൈൻസ്, കാ‍മറൂൺ, റുവാണ്ട, ന്യൂസലാന്റിലെ കൂക്ക് ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു.

പല നിറങ്ങളിലും വലുപ്പത്തിലും ഉള്ള ചെമ്പരത്തികളുടെ കണക്കെടുത്താല്‍ ഏതാണ്ട് 2200 ഓളം ഇനങ്ങള്‍ ഈ സസ്യത്തിനുണ്ട് എന്നതാണ് ചെമ്പരത്തി വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്. എങ്കിലും നമ്മള്‍ സാധാരണ ഉപയോഗിക്കുന്നത് ചുവന്ന ചെമ്പരത്തിയാണ്. മാല്‍വേസീ തറവാട്ടില്‍ പിറന്ന ഇവന് ലഭിച്ച ശാസ്ത്രീയ നാമം ‘ഹൈബിസ്ക്കസ് റോസാ സൈനെന്‍സിസ്’ എന്നതാണ്.

ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു. കഫം,പിത്ത ഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.

ചെമ്പരത്തിയുടെ പൂവും ഇലയും ഏറെ ഔഷധഗണമുള്ളവയാണ്. ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ചെമ്പരത്തി പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. ചെമ്പരത്തി ചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണ്. അമിതശരീരഭാരം നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.

ചെമ്പരത്തിയുടെ ഔഷധഗുണം പല ഗവേഷണങ്ങള്‍ വഴിയും തെളിയിക്കപ്പെട്ടതാണ്. 2008 ല്‍ നടത്തിയ പഠനമനുസരിച്ച് ചെമ്പരത്തിയുടെ ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ മാനസികമായി ആശ്വാസം നല്‍കും എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

തലമുടി കൊഴിച്ചില്‍, മുടി ചെമ്പിക്കല്‍ എന്നിവയ്ക്ക് ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.