കൊതിയൂറും ചെമ്മീൻ അച്ചാർ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ 😋😋 അസാധ്യ രുചിയിൽ ഒരു കിടു ചെമ്മീൻ അച്ചാർ 😋👌
കൊതിയൂറും ചെമ്മീൻ അച്ചാർ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ 😋😋 അസാധ്യ രുചിയിൽ ഒരു കിടു ചെമ്മീൻ അച്ചാർ 😋👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
- ചെമ്മീൻ – 1/2 കിലോ
- ഇഞ്ചി – ചെറിയ കഷ്ണം
- വെളുത്തുള്ളി – 10 അല്ലി
- പച്ചമുളക് – 4 എണ്ണം
- കറിവേപ്പില – 2-3 തണ്ട്
- വറ്റൽ മുളക് – 4 എണ്ണം
- മുളക് പൊടി – 4 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
- ഉലുവപ്പൊടി – 1/2 ടീസ്പൂൺ
- കായപ്പൊടി – 1/2 ടീസ്പൂൺ
- ഈന്തപഴം – 6 എണ്ണം
- വിനെഗർ – 1/2 കപ്പ്
- വെജിറ്റബിൾ ഓയിൽ – 3 ടേബിൾസ്പൂൺ
- നല്ലെണ്ണ – 3 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
ചെമ്മീൻ മസാല പുരട്ടി അര മണിക്കൂർ ഒന്ന് മാറ്റിവയ്ക്കണം. ഒരു പാത്രത്തിൽ ഓയിൽ ചൂടാക്കി അതിൽ ചെമ്മീൻ ഒന്ന് വറുത്തെടുക്കണം, ശേഷം വേറൊരു പാത്രം അടുപ്പിൽ വച്ച് അതിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചശേഷംകറിവേപ്പില, വറ്റൽ മുളക്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം. ഇതിൽ മുളക് മസാല ചേർത്ത് വീണ്ടും ചെറുതീയിൽ വഴറ്റണം. ചൂടുവെള്ളത്തിൽ കുതിർത്തുവച്ച ഈത്തപ്പഴം ചേർത്ത് കൊടുക്കാം. വിനാഗിരി ചേർത്ത് തിളപ്പിച്ചശേഷം ആവശ്യത്തിന് ഉപ്പും, വറുത്തുവച്ച ചെമ്മീൻ ചേർത്ത് കൊടുക്കാം. അസാധ്യ രുചിയുള്ള കിടു ചെമ്മീൻ അച്ചാർ തയ്യാർ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus
Comments are closed.