ചെറൂളയും ഉഴിഞ്ഞയും നിത്യജീവിതത്തിലെ ഉപകരപ്രദമായ ഔഷധ ചെടികള്‍…

ചെറൂളയും ഉഴിഞ്ഞയും നിത്യജീവിതത്തിലെ ഉപകരപ്രദമായ ഔഷധ ചെടികള്‍… ദശപുഷ്പങ്ങളില്‍ ഒന്നാണ് ചെറൂള. നമ്മുടെ നാട്ടിന്‍ പുറത്ത് സാധാരണ കാണുന്ന ഒരു ചെടിയാണ്. വേണ്ടത്ര ആരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ്.. പല വിശ്വാസങ്ങളും ചെറൂളയെപ്പറ്റി ഉണ്ട്.

കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള. ബലിപ്പൂവ് എന്നും പേരുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണിത്.

ദശപുഷ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ. സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്. മുടികൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.