നാരങ്ങ കൊണ്ട് ഇങ്ങനേം ഗുണം ഉണ്ടായിരുന്നോ…?

നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഫലമാണ് ചെറുനാരങ്ങ. സൗന്ദര്യ സംരക്ഷണത്തില്‍ തുടങ്ങി സാധനങ്ങള്‍ വൃത്തിയാക്കാന്‍ വരെ നാരങ്ങ ഉപയോഗിക്കുന്നു. ഇതിന് ഒട്ടേറെ ഔഷധ ഗുണങ്ങളുമുണ്ട്. നാരങ്ങ ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. ഇവ നിങ്ങളുടെ അനുദിന ജീവിതത്തില്‍ ഉപയോഗപ്പെടുത്താനാവും. കൂടാതെ വളരെ ലളിതവും അഴുക്ക് നീക്കാന്‍ ഏറ്റവും മികച്ചതുമാണ്.

കൊതുകിനെ തുരത്താം കൊതുക് നാശിനികള്‍ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നുണ്ടോ? കോയിലുകളും, മാറ്റുകളും, സ്പ്രേകളുമൊക്കെ ശ്വാസകോശ അലര്‍ജിയുണ്ടാക്കുന്നതാണ്. ഇവയ്ക്ക് പകരം വീട്ടില്‍ തന്നെ ഒരു കൊതുക് നാശിനി തയ്യാറാക്കാം. നാരങ്ങയില്‍ കുറെ ഗ്രാമ്പൂകള്‍ കുത്തിവെയ്ക്കുക. ഇത് ബെഡ്ഡിനടിയില്‍ വെച്ചാല്‍ കൊതുകിനെ അകറ്റാനാവും. ക്ലീനര്‍ നാരങ്ങകള്‍ ഏത് തരത്തിലുമുള്ള വൃത്തിയാക്കലിനും ഉചിതമായവയാണ്. നാരങ്ങ നീരും വെള്ളവും തുല്യ അളവിലെടുത്ത് വൃത്തിയാക്കേണ്ടുന്ന സാധനങ്ങളില്‍ സ്പ്രേ ചെയ്യുക.

കുളിമുറി തുടങ്ങി അടുക്കള ഉപകരണങ്ങള്‍ വരെ ഇതുപയോഗിച്ച് വൃത്തിയാക്കാം. മുറിയില്‍ സുഗന്ധം അതിഥികള്‍ വീട്ടില്‍ വരുമ്പോള്‍ റൂം ഫ്രഷ്നര്‍ ഇല്ലാതെ വന്നാലെന്ത് ചെയ്യും. ദുര്‍ഗന്ധമകറ്റാന്‍ നാരങ്ങ ഉത്തമമാണ്. ഏതാനും നാരങ്ങ വെള്ളത്തിലിട്ട് തിളപ്പിച്ച് അതിന്‍റെ ഗന്ധം മുറിയില്‍ പടരാന്‍ അനുവദിക്കുക. ഉന്മേഷം നല്കുന്ന ഹൃദ്യമായ ഗന്ധം ലഭിക്കും. പഴങ്ങള്‍ കേടാകാതെ സൂക്ഷിക്കാം മുറിച്ച ആപ്പിളും അവൊക്കാഡോയും നിറം മാറാതിരിക്കാന്‍ അല്പം നാരങ്ങ നീര് അവയ്ക്ക് മുകളില്‍ തേക്കുക. ഫ്രഷായും, നിറം മാറ്റമുണ്ടാകാതെയും ഇരിക്കാന്‍ സഹായിക്കും.

പല്ലിന് വെണ്‍മ നല്കാം പല്ലിന് പ്രകൃതിദത്തമായ തിളക്കം നല്കാന്‍ നാരങ്ങ നീരും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ലില്‍ തേക്കുക. ഇത് പല്ലിന് വേഗത്തില്‍ തന്നെ തിളക്കം നല്കും. എന്നാല്‍ പതിവായി ചെയ്താല്‍ പല്ല് ദ്രവിക്കാനിടയാക്കും. കീടങ്ങളെ അകറ്റാം കീടങ്ങളെ അകറ്റാനുള്ള സ്പ്രേ നാരങ്ങ ഉപയോഗിച്ച് തയ്യാറാക്കും. ഏതെങ്കിലും സുഗന്ധതൈലത്തില്‍ കാല്‍ഭാഗം നാരങ്ങനീര് ചേര്‍ക്കുക. ഇതിലേക്ക് ഒലിവ് ഓയിലോ സൂര്യകാന്തി എണ്ണയോ ചേര്‍ക്കുക. ഇത് നന്നായി കുലുക്കി കീടങ്ങളുള്ള ഭാഗത്ത് സ്പ്രേ ചെയ്യുന്നത് മികച്ച ഫലം നല്കും.

ദിവസവും നാരങ്ങാനീര്‌ കുടിക്കുന്നതും ഇതു കൊണ്ട്‌ മോണയിൽ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകൾ മാറാൻ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്‌. നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.

ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര്‌ നൽകുന്നത്‌ ഫലവത്താണെന്ന്‌ ചില ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്‌.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRS Kitchen

Comments are closed.