എന്റെ ഈശ്വരാ.!! റേഷൻ കിറ്റിലെ ചെറുപയർ വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ.!? | Cherupayar Snack Recipe

Cherupayar Snack Recipe : എല്ലാവര്ക്കും റേഷൻ കടയിൽ നിന്നും അധികം ചെറുപയർ കിട്ടിട്ടുണ്ടാവും.. പലരും കറിവെച്ചും ഉപ്പേരി ഉണ്ടാക്കിയും കഴിക്കുന്നുണ്ടാവും, എന്നാൽ ചിലരാകട്ടെ ഇത്ര അധികം എന്ത് ചെയ്യുമെന്നറിയാതെ എടുത്തു വെച്ചിരിക്കുന്നവരാകും. ഇനി അത് കേടാക്കി കളയണ്ട ഇതൊന്നു കണ്ടു നോക്കൂ. നല്ല ഹെൽത്തി ആയ ചെറുപയർ ഭക്ഷണത്തിൽ ഇങ്ങനെ ഉപ്പെടുത്തിയാൽ എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ രീതിയിൽ ഒരു തവണ ചെയ്തു നോക്കൂ. ചെറുപയർ നന്നായി കഴുകിയെടുക്കാം. അൽപ്പനേരം വെള്ളം വാരാൻ വെക്കാം. ശേഷം ഒരു പാൻ ചൂടായിവരുമ്പോൾ എണ്ണയൊന്നും ഒഴിക്കാതെ തന്നെ ഈ ചെറുപയർ ഒന്ന് ചൂടാക്കിയെടുക്കാം. ചൂടാറി വരുമ്പോൾ മിക്സിയുടെ ജാറിലിട്ടു ഇത് നല്ലവണ്ണം പൊടിച്ചെടുക്കാം. ഇത് ഒരു അരിപ്പയിലിട്ട് അരിച്ചെടുക്കണം. ഇത് ഒരു ബൗളിലെക്ക് മാറ്റിവെക്കാം.

ഈ ചെറുപയർ പൊടിയിലേക്ക് 2 കപ്പ് അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാം. കാൽസ്പൂൺ മഞ്ഞൾപൊടിയും അര സ്പൂൺ കായം പൊടിയും എരുവിനനുസരിച്ച് ഒരു വലിയ സ്പൂൺ മുളകുപൊടി കൂടി ചേർത്ത നന്നായി ഇളക്കം. ആവശ്യാനുസരണം കുറേശ്ശേ ആയി വെള്ളം ചേർത്ത് ചപ്പാത്തിമാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കാം.

സേവനാഴിയിൽ എണ്ണ പുരട്ടി ഈ മാവ് അതിലേക്കിടാം.തിളച്ചവരുന്ന എണ്ണയിലേക്ക് ഇത് ചുറ്റിച്ച് വറുത്തു കോരിയെടുക്കാൻ. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ..അടിപൊളി ടേസ്റ്റിൽ ചെറുപയർ മിക്സ്ചർ. ചെറുപയർ ആണെന്ന് ആരും പറയില്ല. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creationsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post